പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പാലക്കാട് ജില്ല പൊലീസ് ആസ്ഥാനം, പൊലീസ് സൊസൈറ്റി, ഒലവക്കോട് റെയിൽവേ ആശുപത്രി ഒപി എന്നിവ അടച്ചു. രണ്ട് മിനിസ്റ്റീരിയൽ സ്റ്റാഫുകൾക്കും സൊസൈറ്റി ജീവനക്കാരിക്കും രോഗം കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ആസ്ഥാനം അടച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്ന 117 പേർക്ക് ആർടിപിസിആർ പരിശോധന നടത്താൻ നിർദേശിച്ചു.
ഒരു ഡോക്‌ടർ, രണ്ട് നഴ്‌സിങ് സൂപ്രണ്ടുമാർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് റെയിൽവേ ആശുപത്രി ഒപി അടച്ചത്. ആലത്തൂർ താലൂക്ക് ആശുപത്രിയിലെ ഏഴ് ഡോക്‌ടർമാർ ഉൾപ്പെടെ 47 ജീവനക്കാർക്കും തിങ്കളാഴ്‌ച രോഗം റിപ്പോർട്ട് ചെ്‌തു. തുടർന്ന് ആശുപത്രിയിലെ പ്രവർത്തനരീതികൾ പുനഃക്രമീകരിച്ചിട്ടുണ്ട്. ആലത്തൂർ പഞ്ചായത്ത് കണ്ടെയിൻമെന്‍റ് സോണിലാണ്.