ETV Bharat / state

ആലത്തൂർ വിത്ത് സംരക്ഷണ കേന്ദ്രം മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു - മന്ത്രി വി.എസ് സുനില്‍കുമാര്‍

മുന്‍ കാലങ്ങളില്‍ കൃഷിക്കാര്‍ സംഭരിക്കുന്ന വിത്തുകള്‍ക്ക് ഗുണനിലവാരം കുറയുകയും കര്‍ഷകരില്‍ നിന്നും പരാതികള്‍ ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു. വിത്ത് സംരക്ഷണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഗുണനിലവാരത്തില്‍ ഭയക്കേണ്ടതില്ലെന്നും വിത്തുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ല എന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു

Alathur Seed Conservation Center inaugurated  മന്ത്രി വി.എസ് സുനില്‍കുമാര്‍  വിത്ത്
ആലത്തൂർ വിത്ത് സംരക്ഷണ കേന്ദ്രം മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
author img

By

Published : Feb 9, 2021, 3:06 AM IST

പാലക്കാട്: കര്‍ഷര്‍ക്ക് മികച്ചതും ഗുണനിലവാരമുള്ളതുമായ വിത്ത് ലഭ്യമാക്കാന്‍ വിത്ത് സംരക്ഷണ കേന്ദ്രം മുഖേന കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി സഹായത്തോടെ ആലത്തൂരിൽ നിർമാണം പൂർത്തീകരിച്ച വിത്ത് സംരക്ഷണ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്‍ കാലങ്ങളില്‍ കൃഷിക്കാര്‍ സംഭരിക്കുന്ന വിത്തുകള്‍ക്ക് ഗുണനിലവാരം കുറയുകയും കര്‍ഷകരില്‍ നിന്നും പരാതികള്‍ ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു. വിത്ത് സംരക്ഷണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഗുണനിലവാരത്തില്‍ ഭയക്കേണ്ടതില്ലെന്നും വിത്തുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ല എന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇന്ന് കൃഷിയിലേക്ക് കൂടുതല്‍ ആളുകള്‍ തിരിഞ്ഞു തുടങ്ങിയിരിക്കുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് സഹായകമായ ഒട്ടേറെ പദ്ധതികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആലത്തൂര്‍ വിത്ത് സംസ്‌കരണശാലയില്‍ നടന്ന പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ 97.5 ലക്ഷം രൂപ ചെലവഴിച്ചാണ് ആലത്തൂര്‍ വിത്തു സംസ്‌കരണ ശാലയോടനുബന്ധിച്ച് 100 ടണ്‍ സംരക്ഷണ ശേഷിയുള്ള തെര്‍മല്‍ ഇന്‍സുലേറ്റഡ് വിത്തു സംഭരണ കേന്ദ്രം പൂര്‍ത്തീകരിച്ചത്. 2000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവും സംഭരണത്തിനുള്ള ആധുനിക സജ്ജീകരണങ്ങളും ജെര്‍മിനേഷന്‍ റൂം, ആധുനിക പാക്കിങ്, കോഡിങ് മെഷീനുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പച്ചക്കറി വിത്തുകള്‍, അങ്കുരണശേഷി നഷ്ടപ്പെടാതെ സൂക്ഷിച്ചു വയ്ക്കുന്നതിനും ഇവ ഗ്രേഡ് ചെയ്ത് ഗുണമേന്മ ഉറപ്പുവരുത്തി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും സാധിക്കും. സംസ്ഥാനത്ത് പഴം -പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തിച്ചു വരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.