ETV Bharat / state

പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് സന്ദർശിച്ച് മന്ത്രി എകെ ബാലൻ; നിര്‍മാണ പുരോഗതി വിലയിരുത്തി

മെഡിക്കൽ കോളജിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി അവലോകന യോഗത്തിലും പങ്കെടുത്തു

ak balan visited govt. medical college palakkad  പാലക്കാട് ഗവ.മെഡിക്കൽ കോളേജ്  മന്ത്രി എകെ ബാലൻ  പിന്നോക്ക വികസന കോർപ്പറേഷൻ  തയ്യൽ മെഷീൻ വിതരണ ഉദ്ഘാടനം
എകെ ബാലൻ പാലക്കാട് ഗവ.മെഡിക്കൽ കോളേജ് സന്ദർശിച്ചു
author img

By

Published : Dec 28, 2020, 7:43 PM IST

പാലക്കാട്: നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പാലക്കാട് ഗവ.മെഡിക്കൽ കോളജ് മന്ത്രി എ.കെ ബാലൻ സന്ദർശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തി. തുടർന്ന് മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു.

എകെ ബാലൻ പാലക്കാട് ഗവ.മെഡിക്കൽ കോളേജ് സന്ദർശിച്ചു

പിന്നോക്ക വികസന കോർപ്പറേഷന്‍റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് വിധവകൾക്കായി നൽകുന്ന തയ്യൽ മെഷീൻ വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഉച്ചയ്ക്ക് 12ന് കണ്ണമ്പ്ര എംഡി രാമനാഥൻ ഹാളിലാണ് തയ്യല്‍ മെഷീന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചത്. ആലത്തൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള വിധവകൾക്കാണ് തയ്യല്‍ മെഷീൻ വിതരണം ചെയ്‌തത്. തുടർന്ന് കാവശ്ശേരി കെൽപാം സന്ദർശിച്ച് നിർമാണ പ്രവർത്തന പുരോഗതി വിലയിരുത്തി. വൈകിട്ട് നാലുമണിക്ക് ടോപ് ഇൻ ടൗണിൽ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിലും മന്ത്രി എ.കെ ബാലന്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.