മലപ്പുറം: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ തല പ്രതിഷേധത്തിന് തുടക്കമായി. ഉത്തര്‍ പ്രദേശിലെ മഥുര ജയിലില്‍ തടവിലാക്കപ്പെട്ട് കൊവിഡ് രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന് ചികിത്സ ലഭ്യമാക്കണം, നീതി നടപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മതിൽ തീർത്തത്. യൂത്ത് ലീഗ് ദേശീയ കമ്മിറ്റി വാള്‍ പ്രൊട്ടസ്റ്റ് ക്യാമ്പയിന്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീട്ടുമുറ്റത്താണ് പ്രതിഷേധ മതില്‍ തീര്‍ത്തത്.
Read more: സിദ്ദിഖ് കാപ്പന് ആശുപത്രിയിലും നരകജീവിതമെന്ന് ഭാര്യ റൈഹാന
സിദ്ദീഖ് കാപ്പൻ്റെ കുടുംബത്തെ അണിനിരത്തിയാണ് കാപ്പന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള മുസ്ലീം യൂത്ത് ലീഗ് ദേശീയ സമരത്തിന് തുടക്കമിട്ടത്. അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് കാപ്പൻ്റെ ഭാര്യ റൈഹാന സിദ്ദീഖ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ സഹായം ഇനിയും ഉണ്ടാകണമെന്നും എല്ലാവരും അവസാനം വരെ കൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയന്നും റൈഹാന പറഞ്ഞു. നേരത്തെ കാപ്പനെ ഡല്‍ഹി ഐംയിസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.
Read more:മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഗമം