ETV Bharat / state

മുനവ്വറലി തങ്ങളെ അപകീര്‍ത്തിപെടുത്താന്‍ ശ്രമം; പരാതിയുമായി യൂത്ത് ലീഗ്

സാമൂഹ്യ മാധ്യമങ്ങളിലൂടെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി ബിജെപിയുടെ പുതിയ ഉപാധ്യക്ഷനെക്കുറിച്ച് പരാമർശം നടത്തിയത് തെറ്റിദ്ധാരണ പരത്തിയ സാഹചര്യത്തിലാണ് യൂത്ത് ലീഗ് എസ്‌പിക്ക് പരാതി നൽകിയത്.

author img

By

Published : Oct 24, 2019, 11:40 PM IST

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്താന്‍ ശ്രമമെന്ന് ആരോപണം. സംഭവത്തിൽ യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി മലപ്പുറം എസ്‌പി യു. അബ്‌ദുല്‍ കരീമിന് പരാതി നല്‍കി. മുനവ്വറലി ശിഹാബ് തങ്ങളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി ബിജെപിയുടെ പുതിയ ഉപാധ്യക്ഷനെക്കുറിച്ച് പരാമർശം നടത്തിയെന്നാണ് പരാതി.
കേരള സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് മുസ്ലീം ഉപാധ്യക്ഷന്‍ വന്നത് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്. കാലങ്ങളായി സമുദായത്തെ അവഗണിച്ചതിന് ഒരു മാറ്റമെന്നോണം ബിജെപി ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത് നല്ലൊരു കാര്യമാണെന്നും ബിജെപിയോട് വെറുപ്പോ ദേഷ്യമോ ഇല്ലെന്നും മുനവ്വറലി തങ്ങളുടെ പേരിലുള്ള വ്യാജ ഫേസ്‌ബുക്കിൽ പറയുന്നു. ഇത് വ്യാപകമായി തെറ്റിദ്ധാരണ പരത്തിയ സാഹചര്യത്തിലാണ് യൂത്ത് ലീഗ് നടപടിക്കൊരുങ്ങിയത്. ലീഗിന്‍റെ പരാതി സ്വീകരിച്ച് എസ്‌പി തുടരന്വേഷണം സൈബര്‍ സെല്ലിന് കൈമാറി.

Intro:സാമൂഹ്യ മാധ്യമങ്ങളില്‍ മുനവ്വറലി തങ്ങളെ അപകീര്‍ത്തിപെടുത്താന്‍ ശ്രമം; യൂത്ത് ലീഗ് എസ്.പിക്ക് പരാതി നല്‍കിBody:യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്താന്‍ ശ്രമം നടത്തിയവര്‍ക്കെതിരെ യൂത്ത് ലീഗ് മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി മലപ്പുറം എസ്.പി യു. അബ്ദുല്‍ കരീമിന് പരാതി നല്‍കി.
കേരള സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി ക്ക് ഒരു ഉപാധ്യക്ഷന്‍ മുസ്്‌ലിമായി വന്നത് വളരെ സന്തോഷം നല്‍കുന്ന ഒന്നാണെന്നും കാലങ്ങളായി ബി.ജെ.പി. സമുദായത്തെ അവഗണിച്ചതിന് ഒരു മാറ്റമെന്നോണം ബി.ജെ.പി ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത് നല്ലൊരു കാര്യമാണെന്നും ബി.ജെ.പി യോട് വെറുപ്പോ ദേഷ്യമോ ഇല്ല എന്നുമായിരുന്നു, തങ്ങളുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉണ്ടാക്കി ചിലര്‍ പ്രചരിപ്പിച്ചത്. അത് വ്യാപകമായി തെറ്റിദ്ധാരണ പരത്തിയ സാഹചര്യത്തിലാണ് യൂത്ത് ലീഗ് നടപടിക്കൊരുങ്ങിയത്.
പരാതി സ്വീകരിച്ച് എസ്.പി തുടരാന്വേഷണത്തിനായി സൈബര്‍ സെല്ലിന് കൈമാറി.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.