മലപ്പുറം: വഴിക്കടവില്‍ എംഡിഎംഎ ലഹരിപദാര്‍ഥവുമായി യുവാവ് അറസ്റ്റില്‍. പാലക്കാട് പട്ടാമ്പി വിളയൂര്‍ കുളങ്ങരക്കാട്ടില്‍ സുബൈറിനെ(26)യാണ് വഴിക്കടവ് ചെക്പോസ്റ്റിലെ എക്സൈസ് ഇന്‍സ്‌പെക്‌ടര്‍ എം.ഒ.വിനോദും സംഘവും അറസ്റ്റ് ചെയ്‌തത്.
പിടികൂടിയ എംഡിഎംഎക്ക് വിപണിയില്‍ ആറായിരത്തിലധികം രൂപ വിലവരുമെന്നാണ് പൊലീസ് നിഗമനം. വ്യാഴാഴ്‌ച വൈകിട്ട് നടത്തിയ വാഹനപരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.