ETV Bharat / state

ടെറസില്‍ നിന്ന് വീണ് പരുക്കേറ്റ യുവാവ് മരിച്ചു - falling from the terrace

പത്തുതറപ്പടി മച്ചിങ്ങല്‍ കുഞ്ഞറമുവിന്‍റെ മകന്‍ സവാദ്(35)ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനായി ടെറസിന് മുകളില്‍ കയറിയ സവാദ് കാല്‍ വഴുതി വീഴുകയായിരുന്നു.

യുവാവ് മരിച്ചു  ടെറസില്‍ നിന്നും വീണ് മരിച്ചു  കാല്‍ വഴുതി വീണ് മരിച്ചു  falling from the terrace  young man died
ടെറസിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ് യുവാവ് മരിച്ചു
author img

By

Published : Jul 29, 2020, 11:27 PM IST

മലപ്പുറം: ടെറസിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പത്തുതറപ്പടി മച്ചിങ്ങല്‍ കുഞ്ഞറമുവിന്‍റെ മകന്‍ സവാദ്(35)ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനായി ടെറസിന് മുകളില്‍ കയറിയ സവാദ് കാല്‍ വഴുതി വീഴുകയായിരുന്നു. ഗുരുതര പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മാതാവ്: ഫാത്തിമ. ഭാര്യ: സെമീറ (ലാബ് ടെക്‌നീഷ്യന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി) മകന്‍: വാദി സമാന്‍. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കരുളായി വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. എം.എസ്.എഫ് മുന്‍ നിലമ്പൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും, കരുളായി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.