ETV Bharat / state

കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്ന് നെരുവട്ടിച്ചാലിലേക്ക് മാലിന്യമൊഴുക്കുന്നു - karippur international airport

കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്ന് നെരുവട്ടിച്ചാലിലേക്ക് മാലിന്യമൊഴുകുന്നു
author img

By

Published : Aug 27, 2019, 2:23 AM IST

Updated : Aug 27, 2019, 3:44 AM IST

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ മാലിന്യ സംസ്‌കരണ പ്ലാന്‍റില്‍ നിന്നുള്ള മലിന ജലം ജനവാസ മേഖലയിലേക്ക് ഒഴുക്കിവിടുന്നു. പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. മനുഷ്യ വിസര്‍ജ്യമടക്കമുള്ളവയാണ് പ്ലാന്‍റില്‍ നിന്നും നെരുവട്ടിച്ചാല്‍ പ്രദേശത്തെ കൈത്തോട്ടിലേക്ക് ഒഴുക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്ന് നെരുവട്ടിച്ചാലിലേക്ക് മാലിന്യമൊഴുക്കുന്നു

മലിന ജലമൊഴുകി പ്രദേശത്തെ കിണറുകളടക്കം ഉപയോഗശൂന്യമായിക്കഴിഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും മാലിന്യം പുറന്തള്ളുന്നത് കാരണമാകുന്നുണ്ട്. പ്രദേശവാസികള്‍ പലതവണ വിഷയം ഉയര്‍ത്തിക്കാണിച്ചിരുന്നെങ്കിലും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം പരിശോധനക്കെത്തിയത്. എയർപോർട്ട് ഡയറക്‌ടറുമായി ചർച്ച നടത്തിയെന്നും നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും എംഎൽഎ പി അബ്‌ദുൽ ഹമീദ് പറഞ്ഞു. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് എയർപോർട്ട് അതോറിറ്റിയും അറിയിച്ചു.

Intro:കരിപ്പൂര്‍ വിമാനത്താവളത്തിലെ മാലിന്യ സംസ്‌കരകണ പ്ലാന്റില്‍ നിന്നുള്ള മാലിന്യം ജനവാസമേഖലയിലേക്ക് ഒഴുക്കുന്നതിനെതിരെ നാട്ടുകാരും ജന പ്രതിനിധികളും രംഗത്ത്. വള്ളിക്കുന്ന് എംഎൽഎ അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടത്തിയത് ഗുരുതര വീഴ്ചകൾ. അടിയന്തിര നടപടിയെന്ന് എയർപോർട്ട് അതോറിറ്റി.
Body:കോഴിക്കോട് വിമാനത്താവളത്തിന് സമീപത്തെ നെരുവട്ടിച്ചാല്‍ പ്രദേശത്തെ കൈത്തോട്ടിലേക് വിമാനത്താവളത്തിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നും മാലിന്യം ഒഴുക്കി വിടുന്നതായാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തിയ പരിശോധനയിൽ കണ്ടത്തിയത്. കാലങ്ങളായി മാലിന്യം തള്ളൽ പതിവാണന്ന് നാട്ടുകാർ, മഴയത്തും രാത്രിയിലും കക്കൂസ് മാലിന്യമടക്കം തോട്ടിലേക്ക് ഒഴുക്കിവിടുന്നത് ഗുരുതര ആരോഗ്യ പ്രശനമുണ്ടാക്കുന്നുണ്ടന്ന് നാട്ടുകാരൻ അബ്ദുൽ ഗഫൂർ പറയുന്നു.

ബൈറ്റ്-അബ്ദുള്‍ ഗഫൂര്‍. നാട്ടുകാരന്‍

കൊണ്ടോട്ടി തഹസിൽദാർ പി എസ് ഉണ്ണികൃഷ്ണൻ , ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ് , തുടങ്ങിയവരുടെ നേതൃത്വത്തിൽ എയർപോർട്ടിലെത്തി ഡയറക്ടറുമായി ചർച്ച നടത്തി. അടിയന്തിരമായി പ്രശ്നപരിഹാരത്തിന് നടപടിയുണ്ടാവുമെന്ന് ഉറപ്പ് ലഭിച്ചതായി എം.എൽ എ പി അബ്ദുൽ ഹമീദ് പറഞ്ഞു.

ബൈറ്റ് എംഎൽഎ

മലിന ജലമൊഴുകി കിണറടക്കം നാശമായ അവസ്ഥയിലാണ്.ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുയർത്തുന്നത്.
പള്ളിക്കല്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിപി ദിനേശ്,പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അധ്യക്ഷന്‍ എം.ഖാലിദ് എന്നിവറും അനുഗമിച്ചു.Conclusion:airport maliniam

bite- nattukaran abdul gafoor
bite- 2 mla p abdul hameed

Last Updated : Aug 27, 2019, 3:44 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.