ETV Bharat / state

സ്‌കൂളില്‍ കടന്നല്‍ ആക്രമണം; 53 വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

author img

By

Published : Dec 20, 2019, 11:34 PM IST

Updated : Dec 21, 2019, 1:36 AM IST

സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി ക്ലാസിലേക്ക് പോവുകയായിരുന്ന കുട്ടികളെയാണ് സ്‌കൂളിന് പുറത്തുനിന്ന് ഇരച്ചെത്തിയ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്

സ്‌കൂളില്‍ കടന്നല്‍ ആക്രമണം  53 വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു  കടന്നല്‍ കുത്തേറ്റു  വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു  wasp attacked students  wasp attacked students in malappuram  wasp attack
സ്‌കൂളില്‍ കടന്നല്‍ ആക്രമണം; 53 വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

മലപ്പുറം: കൂടിളകിവന്ന കടന്നലുകളുടെ ആക്രമണത്തില്‍ 53 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പാങ്ങ് വെസ്റ്റ് എ.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികൾക്കാണ് കടന്നല്‍ കുത്തേറ്റത്. രാവിലെ ഒമ്പതേകാലോടെ സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി ക്ലാസിലേക്ക് പോകുന്ന കുട്ടികളെയാണ് സ്‌കൂളിന് പുറത്തുനിന്ന് ഇരച്ചെത്തിയ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്. തൊട്ടപ്പുറത്തെ പറമ്പില്‍ നിന്നാവണം കടന്നലുകള്‍ കൂട്ടമായി വന്നതെന്ന് കരുതുന്നതായി പി.ടി.എ പ്രസിഡന്‍റ് പി.കെ.മൂസ പറഞ്ഞു. പരിശോധനയില്‍ സ്‌കൂളിലെവിടെയും കടന്നല്‍കൂടുകള്‍ കണ്ടിട്ടില്ലെന്ന് പ്രധാനാധ്യാപിക ടി.എസ്.ഷീജയും അറിയിച്ചു.

സ്‌കൂളില്‍ കടന്നല്‍ ആക്രമണം; 53 വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

കടന്നല്‍ കുത്തേറ്റ കുട്ടികളെ ആദ്യം ചേണ്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പരിക്കേറ്റ 11 കുട്ടികളെ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കഴുത്തിലും മുഖത്തും തലയിലുമെല്ലാമാണ് കുത്തേറ്റിട്ടുള്ളത്. ചില കുട്ടികൾ ഛര്‍ദിക്കുകയും ചിലരുടെ മുഖത്ത് നീരുവന്ന് വീര്‍ക്കുകയും ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പ്രോജക്ട് ഓഫീസര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശുപത്രി സന്ദര്‍ശിച്ചു.

Intro:53 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നിന്ന് കടന്നല്‍ക്കുത്തേറ്റുBody:
53 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നിന്ന് കടന്നല്‍ക്കുത്തേറ്റു
11 പേര്‍ക്ക് കൂടുതല്‍ പരിക്ക്
21ajithktkl2- കടന്നലിന്റെ കുത്തേറ്റ് അവശരായി മലപ്പുറം താലൂക്കാശുപത്രിയില്‍ കിടക്കുന്ന കുട്ടികള്‍
മലപ്പുറം: കൂടിളകിവന്ന കടന്നലുകളുടെ കൂട്ടആക്രമണത്തില്‍ 53 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പാങ്ങ് വെസ്റ്റ് എ.എല്‍.പി.സ്‌കൂളിലെ കൊച്ചുകുട്ടികള്‍ക്കാണ് കടന്നലിന്റെ കുത്തേറ്റത്. വെള്ളിയാഴ്ച രാവിലെ ഒമ്പതേകാലോടെയായിരുന്നു സംഭവം.
സ്‌കൂള്‍ ബസ്സുകളില്‍ കുട്ടികള്‍ വന്നിറങ്ങി ക്ലാസിലെത്തുന്നതേയുണ്ടായിരുന്നുള്ളൂ. തൊട്ടപ്പുറത്തെ തൊടിയില്‍ നിന്നാവണം കടന്നലുകള്‍ കൂട്ടമായി വന്നതെന്ന് കരുതുന്നതായി പി.ടി.എ പ്രസിഡന്റ് പി.കെ.മൂസ പറഞ്ഞു. പരിശോധനയില്‍ സ്‌കൂളിലെവിടേയും കടന്നല്‍ക്കൂടുകള്‍ കണ്ടിട്ടില്ലെന്ന് പ്രഥമാധ്യാപിക ടി.എസ്.ഷീജയും അറിയിച്ചു. കുത്തേറ്റ് അസ്വസ്ഥതയുണ്ടായ കുട്ടികളെ ആദ്യം ചേണ്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് പലര്‍ക്കും പ്രാഥമിക ചികിത്സ നല്‍കി വിട്ടു. കൂടുതല്‍ പരിക്കേറ്റ 11 കുട്ടികളെ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കഴുത്തിലും മുഖത്തും തലയിലുമെല്ലാമാണ് കുത്തേറ്റിട്ടുള്ളത്. രണ്ടുമൂന്നുപേര്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. കടന്നലിന്റെ മുള്ളുകള്‍ ദേഹത്തുനിന്ന് കിട്ടിയിരുന്നു. ചില കുട്ടികളുടെ മുഖം നീരുവന്ന് വീര്‍ത്തിട്ടുണ്ട്.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പ്രോജക്ട് ഓഫീസര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ എന്നിവരെല്ലാം ആശുപത്രി സന്ദര്‍ശിച്ചു. കുട്ടികളെ പന്ത്രണ്ട് മണിക്കൂര്‍ നിരീക്ഷിച്ചതിന് ശേഷമേ അടുത്ത നടപടി സ്വീകരിക്കൂ എന്ന് ഡോക്ടര്‍ അറിയിച്ചു. ടി.ടി കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് ആശുപത്രിയില്‍ നിന്ന് കുത്തിവെപ്പും നല്‍കും.
Conclusion:Etv
Last Updated : Dec 21, 2019, 1:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.