മലപ്പുറം: വഴിക്കടവ് ആനമറി എക്സൈസ് ചെക്ക് പോസ്റ്റില്‍ നിർത്തിയിട്ട ചരക്ക് ലോറിയില്‍ മറ്റ് വാഹനങ്ങൾ കൂട്ടിയിടിച്ചു. പുലർച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് അന്തർ സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം താറുമാറായി.
നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതോടെ പിന്നാലെ വന്ന മറ്റൊരു ലോറിയും നിയന്ത്രണം വിട്ട് ലോറിക്ക് പിന്നില്‍ ഇടിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവില്‍ എക്സൈസ് അധികൃതരുടെ സംഘം ഗതാഗതം പുനസ്ഥാപിച്ചു.