മലപ്പുറം: സാഹിത്യ ലോകത്തിനു ചരിത്ര മുഹൂർത്തം സമ്മാനിച്ച് മലയാളത്തിന്‍റെ മഹാരഥന്മാർ കുമാരനെല്ലൂരിൽ ഒത്തുകൂടി. ജ്ഞാനപീഠം ജേതാക്കളായ എം.ടി വാസുദേവൻ നായരും മഹാകവി അക്കിത്തവുമാണ് അവർ പഠിച്ച കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയത്. ജ്ഞാനപീഠ ജേതാവായ അക്കിത്തത്തിനു കപ്പൂർ പഞ്ചായത്ത് ഒരുക്കിയ സ്വീകരണ സമ്മേളനത്തിലാണ് അപൂർവ സംഗമം നടന്നത്. സ്‌കൂൾ അങ്കണത്തിലൊരുക്കിയ വേദിയിലെ അപൂർവ നിമിഷത്തിന് സാക്ഷിയാകാൻ നാട് മുഴുവൻ ഒത്തുചേര്‍ന്നു. മഹാകവി അക്കിത്തത്തിന് ജന്മനാട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്‌ത് പ്രസംഗിച്ച എം.ടി വാസുദേവൻ നായർ കുമാരനെല്ലൂരിനോടും അക്കിത്തത്തോടുമുള്ള സ്നേഹം തുറന്നു കാട്ടി. വായനയുടെ ലോകത്തേക്ക് പ്രവേശിക്കാൻ പ്രേരണയായ അധ്യാപകരെയും എം.ടി ഓർത്തെടുത്തു. "അക്കിത്തം അച്യുതം' ആദരസമ്മേളനം കുമരനല്ലൂരിന് അപൂർവ വിരുന്നായി. രണ്ടു ജ്ഞാനപീഠ ജേതാക്കളെ സാമ്മാനിച്ച കുമരനെല്ലൂർ ഹൈസ്കൂളിനും അതൊരു ചരിത്ര മുഹൂർത്തമായി.
അവിസ്‌മരണീയമായി "അക്കിത്തം അച്യുതം'' - അവിസ്‌മരണീയമായി "അക്കിത്തം അച്യുതം''
ജ്ഞാനപീഠ ജേതാവായ അക്കിത്തത്തിനു കപ്പൂർ പഞ്ചായത്ത് ഒരുക്കിയ സ്വീകരണ സമ്മേളനത്തിലാണ് അപൂർവ സംഗമം നടന്നത്