മലപ്പുറം: യൂഡിഎഫിന്‍റെ പ്രതീക്ഷകൾക്ക് എല്ലാ കാലത്തും നിറം പകരുന്ന ജില്ലയാണ് മലപ്പുറം. പാളയത്തിനുള്ളിലെ പടയൊരുക്കം ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും വിഭാഗീയതക്ക് ഒരു പരിധി വരെ തിരശീലയിട്ടാണ് യുഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ വിള്ളലുകളില്ലാത്ത മികച്ച ഫലം നേടാനാകുമെന്ന് മുന്നണി കണക്കുകൂട്ടുന്നു.
1995 ലും 2006 ലും ഇടതുപക്ഷത്തിനെയും മലപ്പുറം ഒപ്പംനിർത്തിയിട്ടുണ്ട്. 2015 ൽ വലത് കോട്ടക്കളിൽ ഉണ്ടാക്കിയ മുന്നേറ്റം ഇത്തവണയും ആവർത്തിക്കാമെന്നും മുന്നണി വിലയിരുത്തുന്നു. തീരദേശ മേഖലയിലൂടെ ജില്ലയിൽ മുന്നണിയുടെ ശക്തി പ്രഭാവം തെളിയിക്കാനാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. അതേസമയം മികച്ച നേട്ടമുണ്ടാക്കുമെന്ന് അവകാശപ്പെടുമ്പോഴും അടിയൊഴുക്കുകളും തരംഗങ്ങളും എങ്ങനെ ബാധിക്കുമെന്ന ആശങ്കയും മുന്നണി നേതൃത്വങ്ങള്‍ക്കുണ്ട്.