ETV Bharat / state

കൊവിഡ് 19 സ്ഥിരീകരിച്ച പതിനഞ്ച് പേരിൽ രണ്ട് പേർ മലപ്പുറം സ്വദേശികൾ - air india

ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനങ്ങളില്‍ നിശ്ചിത സമയത്ത് യാത്ര ചെയ്‌തവര്‍ ജില്ലാ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിപ്പ്

covid 19 patients  കൊവിഡ് 19  വേങ്ങര കൂരിയാട്  കടലുണ്ടി നഗരം  എയർ അറേബ്യ G9 425  എയർ ഇന്ത്യ IX 348  air arabia g9 425  air india  kerala covid 19
കൊവിഡ് 19 സ്ഥിരീകരിച്ച പതിനഞ്ച് പേരിൽ രണ്ട് പേർ മലപ്പുറം സ്വദേശികൾ
author img

By

Published : Mar 22, 2020, 7:51 PM IST

മലപ്പുറം: സംസ്ഥാനത്ത് ഞായറാഴ്‌ച കൊവിഡ് 19 സ്ഥിരീകരിച്ച പതിനഞ്ച് പേരിൽ രണ്ട് പേർ മലപ്പുറം ജില്ലയില്‍ നിന്നുമുള്ളവര്‍. മാർച്ച് 19ന് പുലർച്ചെ അഞ്ച് മണിക്ക് അബുദാബിയിൽ നിന്നും കരിപ്പൂർ എയർപോർട്ടിലെത്തിയ എയർ ഇന്ത്യയുടെ IX 348 നമ്പർ വിമാനത്തിലാണ് രോഗബാധിതരിലൊരാളായ വേങ്ങര കൂരിയാട് സ്വദേശി ജില്ലയിലെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇയാളെ ശനിയാഴ്‌ച മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാമത്തെയാളായ കടലുണ്ടി നഗരം സ്വദേശി മാർച്ച് 21ന് പുലർച്ചെ മൂന്ന് മണിക്ക് എയർ അറേബ്യയുടെ G9 425 നമ്പർ വിമാനത്തിലാണ് ഇയാൾ നെടുമ്പാശേരി എയർപോർട്ടിലെത്തിയത്. ഈ വിമാനങ്ങളില്‍ നിശ്ചിത സമയത്ത് യാത്ര ചെയ്‌തവര്‍ ജില്ലാ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണമെന്നും യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുതെന്നും അധികൃതര്‍ അറിയിച്ചു.

ജില്ല മെഡിക്കൽ കൺട്രോൾ റൂം നമ്പർ: 0483 2737858, 0483 2737857

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.