മലപ്പുറം: മേലാറ്റൂരിൽ ഓട്ടോറിക്ഷവഴി അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂരിലെ ആറങ്ങോട് മുരളി ( 53 ), ആനപ്പാംകുഴിയിലെ തങ്ങളങ്ങാടി ചുള്ളിയിൽ ഇസ്മായിൽ (47) എന്നിവരാണ് അറസ്റ്റിലായത്.
ചെമ്മാണിയോട് കളപ്പാറയിൽ നിന്ന് മുരളിയേയും കീഴാറ്റൂർ ഓട്ടോസ്റ്റാൻഡിന് സമീപത്ത് നിന്ന് ഇസ്‌മായിലിനെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന മദ്യവും പണവും മദ്യവില്‍പ്പന നടത്താന്‍ ഇവർ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.