മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഗർഭിണിക്ക് ചികിത്സ നിഷേധം. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സർജറി സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി പൂർണ ഗർഭിണിയെ മടക്കി അയച്ചതായി പരാതി. അസം സ്വദേശിയായ മുനവ്വറ കത്തം എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ആശുപത്രിയിൽ ബോണ്ട് കെട്ടിവെക്കാനില്ലാതെ കുടുംബം വലഞ്ഞതായും വിവരമുണ്ട്. നിലവിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഗർഭിണി ആൺകുഞ്ഞിന് ജന്മം നൽകി. ശ്വാസതടസത്തെ തുടർന്ന് കുഞ്ഞിനെ തീവ്ര പരീചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി യുവതിയുടെ ഭർത്താവ് അബ്‌ദുൾ കലാം പറഞ്ഞു.
വീണ്ടും ചികിത്സ നിഷേധം; അസം സ്വദേശിയായ ഗർഭിണിയെ മടക്കി അയച്ചതായി പരാതി - treatment denied allegation malappuram
പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി ആൺകുഞ്ഞിന് ജന്മം നൽകി.