ETV Bharat / state

മലപ്പുറത്ത് വാഹന നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം

വാഹന പരിശോധനയിൽ 1400 വാഹനങ്ങൾ പരിശോധിച്ചെങ്കിലും ഒരു വാഹനവും പിടിച്ചെടുക്കേണ്ട സ്ഥിതി വന്നില്ല.

author img

By

Published : Apr 26, 2021, 12:31 PM IST

വാഹന നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം  മലപ്പുറം മിനി ലോക്ക് ഡൗൺ  നിയന്ത്രണങ്ങളോട് സഹകരിച്ച് മലപ്പുറം  വാഹന പരിശോധന  Mini Lockdowm news  Mini Lockdown malappuram news  malappuram news headlines  vehicle check malappuram
മിനി ലോക്ക് ഡൗൺ; മലപ്പുറത്ത് വാഹന നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം

മലപ്പുറം: മിനി ലോക്ക് ഡൗണിനോട് രണ്ടാം ദിനവും സഹകരിച്ച് ജനം. പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 1400 വാഹനങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും പിടിച്ചെടുക്കേണ്ടി വന്നില്ല. അത്യാവശ്യക്കാർ മാത്രമേ വാഹനങ്ങളുമായി പുറത്തിറങ്ങിയുള്ളൂവെന്ന് പൊലീസ്. റോഡുകൾ പലപ്പോഴും വിജനമായിരുന്നു.

യാത്രക്കാർ കുറവായിരുന്നെങ്കിലും കെഎസ്ആർടിസി 60% സർവീസ് നടത്തിയിരുന്നു. പകലുള്ള ദീർഘ ദൂര സർവീസുകളും നടത്തിയതായി അധികൃതർ പറഞ്ഞു. എന്നാൽ സ്വകാര്യ ബസുകളിൽ പാലക്കാട് –കോഴിക്കോട് റൂട്ടിലുള്ള ചില ദീർഘ ദൂര സർവീസുകളും ചുരുക്കം സാധാരണ സർവീസുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. യാത്രയുടെ ലക്ഷ്യവും തെളിവും ചോദിച്ചറിഞ്ഞതിനു പുറമെ നടപടികൾ വിഡിയോയിലും ചിത്രീകരിച്ചിട്ടുണ്ട്.

എന്നാൽ കൊവിഡ് ജാഗ്രത ലംഘിച്ചതിന് 755 നിയമ ലംഘനങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. 334 പേരിൽ നിന്ന് പിഴ ഈടാക്കുകയും 262 പേരെ താക്കീത് ചെയ്തു‌. സാമൂഹിക അകലം പാലിക്കാത്തതിന്‍റെ പേരിൽ 88 പേരിൽ നിന്ന് പിഴ ഈടാക്കുകയും 46 പേർക്ക് താക്കീത് നൽകുകയും ചെയ്‌തു. മറ്റു നിയമലംഘനങ്ങൾക്ക് പത്ത് പേരിൽ നിന്ന് പിഴ ഈടാക്കുകയും 15 പേർക്ക് താക്കീത് നൽകുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.