ETV Bharat / state

മലപ്പുറം ജില്ലയെ ടൂറിസം കേന്ദ്രമാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് - കോട്ടക്കുന്ന്

കോട്ടക്കുന്ന് ഉൾപ്പെടെയുള്ള മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ നവീകരിച്ച് ജില്ലയെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്.

മലപ്പുറം ജില്ലയെ ടൂറിസത്തിന്‍റെ കേന്ദ്രമാക്കി മാറ്റുമെന്ന് ടൂറിസം വകുപ്പ് മന്ത്രി  ടൂറിസം വകുപ്പ് മന്ത്രി  അഡ്വ. പി.എ മുഹമ്മദ് റിയാസ്  Tourism Minister  pa muhammed riyas  malappuram tourism  മലപ്പുറം  മലപ്പുറം ജില്ല  ടൂറിസം  കോട്ടക്കുന്ന്  വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
മലപ്പുറം ജില്ലയെ ടൂറിസത്തിന്‍റെ കേന്ദ്രമാക്കി മാറ്റുമെന്ന് ടൂറിസം വകുപ്പ് മന്ത്രി
author img

By

Published : Jul 6, 2021, 10:57 PM IST

മലപ്പുറം: വിനോദ സഞ്ചാര സാധ്യതകളും ചരിത്ര, സാംസ്‌കാരിക പ്രത്യേകതകളും ഉപയോഗപ്പെടുത്തി ടൂറിസം ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി മലപ്പുറത്തെ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

ജനപ്രതിനിധികള്‍, ജില്ല കലക്ടര്‍ എന്നിവരോടൊപ്പം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കും സമീപത്തെ വിള്ളലുകള്‍ ബാധിച്ച സ്ഥലങ്ങളും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലയെ ടൂറിസത്തിന്‍റെ കേന്ദ്രമാക്കി മാറ്റുമെന്ന് ടൂറിസം വകുപ്പ് മന്ത്രി

ധീര രക്തസാക്ഷിത്വം വരിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ട ഭൂമിയായ കോട്ടക്കുന്ന് ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള ഇടമാണ്. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ രൂക്ഷത കുറയുന്ന ഘട്ടത്തില്‍ കോട്ടക്കുന്നിലെ സാധ്യതകള്‍ ഉള്‍പ്പെടുത്തി ടൂറിസം മേഖലയില്‍ വമ്പിച്ച മാറ്റങ്ങളുണ്ടാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.

കോട്ടക്കുന്നിലെ വിള്ളലുമായി ബന്ധപ്പെട്ട് ഇതിനകം വന്ന രണ്ട് പഠന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് സാധ്യമായ ഇടപെടലുകള്‍ നടത്തുമെന്നും ജില്ലയിലെ ടൂറിസ വികസനത്തിനായി ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയിൽ പുത്തനുണർവ്വ്

കോട്ടക്കുന്ന് കൂടാതെ പൂക്കോട്ടൂര്‍, തിരൂര്‍ തുടങ്ങിയ ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള മുഴുവന്‍ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലയില്‍ ടൂറിസം മേഖലയില്‍ പുത്തനുണര്‍വുണ്ടാക്കും.

സംസ്ഥാനത്ത് നടപ്പാക്കുന്ന ലിറ്റററി ടൂറിസം സര്‍ക്യൂട്ടിന്‍റെ ഭൂരിഭാഗവും കടന്നുപോകുന്നത് മലപ്പുറം ജില്ലയിലൂടെയാണ്. മലപ്പുറത്തിന്‍റെ വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് പി. ഉബൈദുള്ള എംഎല്‍എ ശ്രദ്ധയില്‍പെടുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് സന്ദര്‍ശനമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: ജനസംഖ്യയുടെ മൂന്നിലൊന്നാളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി സംസ്ഥാനം

പി. ഉബൈദുള്ള എംഎല്‍എ, ജില്ല കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ഡിടിപിസി എക്‌സിക്യുട്ടീവ് അംഗം വി.പി അനില്‍, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍ തുടങ്ങിയവരുൾപ്പെടെയുള്ളവർ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.