മലപ്പുറം: പൂക്കോട്ടുമണ്ണയിലെ നിര്‍മാണത്തിലിരിക്കുന്ന കിണറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്തറ പുലിമുണ്ടയിലെ ഓട്ടുപാലപ്പുറം രാധാകൃഷ്ണന്റെ മകന്‍ സന്ദീപിന്‍റെ മൃതദേഹമാണ് കിണറില്‍ കണ്ടെത്തിയത്. രാവിലെ പണിക്കെത്തിയ തൊഴിലാളികളാണ് പൂക്കോട്ടുമണ്ണ രാമച്ചംപാടത്തെ നിര്‍മാണത്തിലിരിക്കുന്ന കിണറില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിച്ചു.
പോത്തുകല്‍ എസ്.ഐ കെ. അബ്ബാസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.