ETV Bharat / state

കവളപ്പാറ ഉപ്പട മലച്ചിയില്‍ നിര്‍മ്മാണം തടഞ്ഞു - പി.വി. അന്‍വര്‍

പ്രളയദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കവളപ്പാറ കോളനിക്കാര്‍ക്ക് മലച്ചിയിലെ വീടുകള്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് നിർമ്മാണ പ്രവൃത്തി തടഞ്ഞത്

കവളപ്പാറ ഉപ്പട മലച്ചിയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടഞ്ഞു
കവളപ്പാറ ഉപ്പട മലച്ചിയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടഞ്ഞു
author img

By

Published : Jan 7, 2020, 9:40 PM IST

Updated : Jan 7, 2020, 9:55 PM IST

മലപ്പുറം: കവളപ്പാറ കോളനിക്കാരുടെ പുനരധിവാസത്തിന് നടപടി സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിന്‍റെ നയത്തില്‍ പ്രതിഷേധിച്ച് ഉപ്പട മലച്ചിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തി പിവി അൻവർ എം.എല്‍.എയുടെ നേതൃത്വത്തില്‍ തടഞ്ഞു. പ്രളയ ബാധിതരായ മുണ്ടേരി ചളിക്കല്‍ കോളനി നിവാസികളായ മുപ്പത്തിനാല് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വീടുകളുടെ നിർമാണമാണ് തടഞ്ഞത്.

കവളപ്പാറ ഉപ്പട മലച്ചിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടഞ്ഞു

പ്രളയദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കവളപ്പാറ കോളനിക്കാര്‍ക്ക് മലച്ചിയിലെ വീടുകള്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് നിർമ്മാണ പ്രവര്‍ത്തി തടഞ്ഞത്. കവളപ്പാറ ദുരന്തത്തിന്‍റെ ഇരകള്‍ക്ക് വേണ്ടി റവന്യു, പട്ടികജാതി വകുപ്പുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും ജില്ലാ കലക്ടര്‍ സ്വന്തം നിലക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും പി.വി. അന്‍വര്‍ ആരോപിച്ചു.

മലച്ചിയില്‍ ഭൂമി വാങ്ങിയതില്‍ വ്യാപക അഴിമതി നടത്തിയെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നും പി.വി അന്‍വര്‍ ആവശ്യപ്പെട്ടു. കവളപ്പാറക്കാര്‍ക്കായി സെന്‍റിന് മുപ്പതിനയിരം രൂപക്ക് മലച്ചിയിലെ ഭൂമി വാങ്ങാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് ജില്ലാ ഭരണകൂടവും, പട്ടികവര്‍ഗ വകുപ്പും ചേര്‍ന്ന് ധൃതിപിടിച്ച് ഈ ഭൂമി വാങ്ങിയത്. ഇവിടെ നിര്‍മ്മിക്കുന്ന വീടുകള്‍ കവളപ്പാറ നിവാസികള്‍ക്ക് നല്‍കാനാവില്ലെന്നും താന്‍ തീരുമാനിക്കുന്നവര്‍ക്ക് വീട് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞതായാണ് എം.എല്‍.എയുടെ ആരോപണം.

Intro:ഉപ്പട മലച്ചിയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടഞ്ഞു.Body:കവളപ്പാറ
ഉപ്പട മലച്ചിയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടഞ്ഞു.

എടക്കര: മുത്തപ്പന്‍കുന്ന് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരകളായ കവളപ്പാറ കോളനിക്കാരുടെ പുനരധിവാസത്തിന് നടപടി സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ നയത്തില്‍ പ്രതിഷേധിച്ച് ഉപ്പട മലച്ചിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തടഞ്ഞു. പ്രളയ ബാധിതരായ മുണ്ടേരി ചളിക്കല്‍ കോളനി നിവാസികളായ മുപ്പത്തിനാല് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വീടുകളുടെ പ്രവര്‍ത്തിയാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെയും കവളപ്പാറ കോളനിക്കാരുടെയും നേതൃത്വത്തില്‍ തടഞ്ഞത്. തിങ്കളാഴ്ച പത്ത് മണിയോടെ കവളപ്പാറ കോളനിക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന മലച്ചിയിലെത്തിയിരുന്നു. പതിനൊന്നോടെ എം.എല്‍.എയും പ്രാദേശിക നേതാക്കളും സ്ഥലത്തെത്തി. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കാന്‍ എം.എല്‍.എ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു. പ്രളയദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കവളപ്പാറ കോളനിക്കാര്‍ക്ക് മലച്ചിയിലെ വീടുകള്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രവര്‍ത്തി തടഞ്ഞത്. പ്രളയ ദുരന്തത്തിനിരകളായെങ്കിലും ചളിക്കല്‍ കോളനിക്കാര്‍ക്ക് വാസയോഗയമായ വീടുകള്‍ നിലവിലുണ്ട്. എന്നാല്‍ കവളപ്പാറയിലെ ഇരുപത്തിയെട്ട് കുടുംബങ്ങള്‍ പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതംപേറി കഴിയുകയാണ്. ആദ്യം കവളപ്പാറ നിവാസികള്‍ക്ക് വീട് നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കവളപ്പാറ ദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടി റവന്യു, പട്ടികജാതി വകുപ്പുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും ജില്ലാ കളക്ടര്‍ സ്വന്തം നിലക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും എം.എല്‍.എ പി.വി. അന്‍വര്‍ ആരോപിച്ചു. മലച്ചിയില്‍ ഭൂമി വാങ്ങിയതില്‍ വ്യാപക അഴിമതി നടത്തിയെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നും പി.വി അന്‍വര്‍ ആവശ്യപ്പെട്ടു. കവളപ്പാറക്കാര്‍ക്കായി സെന്റിന് മുപ്പതിനയിരം രൂപക്ക് മലച്ചിയിലെ ഭൂമി വാങ്ങാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് ജില്ലാ ഭരണകൂടവും, പട്ടികവര്‍ഗ വകുപ്പും ചേര്‍ന്ന് ധൃതിപിടിച്ച് ഈ ഭൂമി വാങ്ങിയത്.
ഇവിടെ നിര്‍മ്മിക്കുന്ന വീടുകള്‍ കവളപ്പാറ നിവാസികള്‍ക്ക് നല്‍കാനാവില്ലെന്നും താന്‍ തീരുമാനിക്കുന്നവര്‍ക്ക് വീട് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞതായാണ് എം.എല്‍.എയുടെ ആരോപണം. പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റ് സി കരുണാകരന്‍ പിള്ള, വൈസ് പ്രസിഡന്റ് വത്സല അരവിന്ദന്‍, അംഗങ്ങളായ സി സുഭാഷ്, രവീന്ദ്രന്‍, ബര്‍ത്തില ബേബി, സി.പി.എം ലോക്കല്‍ സെക്രട്ടറി പി ഷെഹീര്‍, മുസ്തഫ പാക്കട തുടങ്ങിവരുടെ നേതൃത്വത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.
-കവളപ്പാറ കോളനിക്കാര്‍ മലച്ചിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നിടത്ത് എം.എല്‍.എയുമായി സംസാരിക്കുന്നു.Conclusion:Etv
Last Updated : Jan 7, 2020, 9:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.