മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഇന്ന് വൈകിട്ട് നാലരക്ക് ഹജ്ജ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് ഹൗസിനോടനുബന്ധിച്ച് അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വനിതാ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാവും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നിര്‍വ്വഹിക്കും. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗംനടത്തും. എം.പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, ജില്ലയിലെ എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും
.