മലപ്പുറം: തവനൂർ മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം. കൊവിഡ് നിയമങ്ങളെ മുഴുവൻ കാറ്റിൽ പറത്തിയാണ് ബൂത്തുകൾ ക്രമീകരിച്ചിട്ടുള്ളതെന്നാണ് ആരോപണം. മംഗലം ഗ്രാമപഞ്ചായത്തിലെ വാളമരുതൂർ എ എം എൽ പി സ്കൂളിൽ ആറ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആറ് ബൂത്തുകളിലായി ആറായിരത്തോളം പേരാണ് വോട്ട് ചെയ്യാൻ എത്തുന്നത്. ബൂത്തുകളിൽ തമ്മിൽ അകലം ഇല്ലെന്നാണ് ആരോപണം. മുഴുവൻ ബൂത്തുകളിലെയും പ്രവേശനം ഒരേ വാതിലിലൂടെയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ആരോപണം. വോട്ടർമാരെ കഷ്ടപ്പെടുത്തുന്ന രീതിയിൽ തികച്ചും അശാസ്ത്രീയമായാണ് ഇവിടെ ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. ആവശ്യത്തിന് ഫർണ്ണിച്ചറുകളില്ലാത്തതും വീതികുറഞ്ഞ ഡെസ്കും ബെഞ്ചും ഇവിടത്തെ പോളിങ് കൂടുതൽ ദുസകരമാക്കുമെന്നാണ് ആരോപണം.
തവനൂർ മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം - മലപ്പുറം
മംഗലം ഗ്രാമപഞ്ചായത്തിലെ വാളമരുതൂർ എ എം എൽ പി സ്കൂളിൽ ക്രമീകരിച്ചിട്ടുള്ള ആറ് ബൂത്തുകളിലാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.