ETV Bharat / state

താനൂർ കൊലപാതകം: നാല് പേർ കൂടി അറസ്റ്റില്‍ - താനൂർ കൊലപാതകം

കൊലപാതകത്തിന് ശേഷം കർണാടക, ഗോവ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഷഹദാദ്, മുഹമ്മദ് സഹവാസ്, സുഹൈൽ മുഹമ്മദ്, സഫീർ എന്നിവരാണ് പിടിയിലായത്.

താനൂർ കൊലപാതകം: നാല് പേർ കൂടി അറസ്റ്റില്‍
author img

By

Published : Oct 31, 2019, 10:09 PM IST

മലപ്പുറം: താനൂരില്‍ മുസ്ലീം ലീഗ് പ്രവർത്തകൻ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കൂടി പിടിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി. അഞ്ചുടി സ്വദേശികളായ ഷഹദാദ്, മുഹമ്മദ് സഹവാസ്, സുഹൈൽ മുഹമ്മദ്, സഫീർ എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം കർണാടക, ഗോവ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവര്‍. ഒളിസ്ഥലം മാറുവാനായി കേരളത്തിൽ എത്തിയ ഇവരെ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് തിരൂർ ഡിവൈഎസ്‌പി സുരേഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് പേരും പിടിയിലായത്. നേരത്തെ പിടിയിലായവരുടെ പക്കല്‍ നിന്നും കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാൾ കണ്ടെടുത്തിരുന്നു. ഒക്‌ടോബര്‍ 24നായിരുന്നു ഇസ്ഹാഖിനെ വെട്ടിക്കൊന്നത്.

Intro:Body:

താനൂർ ഇസ്ഹാഖ് കൊലപാതകം

നാല് പ്രതികൾ കൂടി പിടിയിൽ..

ചേമ്പാളീന്റെ പുരക്കൽ  ഷഹദാദ്, ചേക്കാമടത്ത്  മുഹമ്മദ് സഹവാസ്, പൗറകത്ത്  സുഹൈൽ. ഏനീന്റെ പുരക്കൽ മുഹമ്മദ് സഫീർ എന്നിവരാണ് പിടിയിലായത്

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.