ETV Bharat / state

ആദിവാസികുട്ടികള്‍ക്ക് ടെലിവിഷനൊപ്പം പ്രഭാത ഭക്ഷണവും ഒരുക്കി സംസ്‌കാര സാഹിതി

രണ്ടു ദിവസത്തെ പ്രയത്‌നം കൊണ്ട് ഷെഡ് തീര്‍ത്ത് കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കാന്‍ ടെലിവിഷനായി കാത്തിരിക്കുകയായിരുന്നു.

ആദിവാസികുട്ടികള്‍ക്ക് ടെലിവിഷനൊപ്പം പ്രഭാത ഭക്ഷണവും  സംസ്‌കാര സാഹിതി  മലപ്പുറം വാർത്ത  malappuram news  Television for Adivasi children with breakfast
ഇരുട്ടുകുത്തി കോളനിയിലെ ആദിവാസികുട്ടികള്‍ക്ക് ടെലിവിഷനൊപ്പം പ്രഭാത ഭക്ഷണവും ഒരുക്കി സംസ്‌കാര സാഹിതി
author img

By

Published : Jun 10, 2020, 12:29 PM IST

Updated : Jun 10, 2020, 12:47 PM IST

മലപ്പുറം: കാട്ടില്‍ ഷെഡൊരുക്കി ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനായി കാത്തിരുന്ന മുണ്ടേരി ഇരുട്ടുകുത്തി കോളനിയിലെ ആദിവാസികുട്ടികള്‍ക്ക് ടെലിവിഷനൊപ്പം പ്രഭാത ഭക്ഷണവും ഒരുക്കി സംസ്‌കാര സാഹിതി. രണ്ടു ദിവസത്തെ പ്രയത്‌നം കൊണ്ട് ഷെഡ് തീര്‍ത്ത് കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കാന്‍ ടെലിവിഷനായി കാത്തിരിക്കുകയായിരുന്നു. അധികൃതര്‍ കനിയാത്തതോടെ ഓണ്‍ ലൈന്‍ പഠനവും മുടങ്ങി. വിവരമറിഞ്ഞ സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ടെലിവിഷനും ഡി.ടി.എച്ചുമായെത്തിയത്.

ആദിവാസികുട്ടികള്‍ക്ക് ടെലിവിഷനൊപ്പം പ്രഭാത ഭക്ഷണവും ഒരുക്കി സംസ്‌കാര സാഹിതി

കഴിഞ്ഞ പ്രളയത്തില്‍ മുണ്ടേരി വനത്തിലെ കോളനിയിലേക്കുള്ള ചാലിയാറിലെ ഇരുട്ടുകുത്തിപ്പാലം ഒലിച്ചു പോയതിനാല്‍ ചങ്ങാടത്തിലാണ് ടി.വിയുമായെത്തിയത്. ഇതോടെ കുട്ടികളൊരുക്കിയ പാഠശാലയില്‍ ബലൂണും മറ്റും തൂക്കി പ്രവേശനോത്സവത്തിന്‍റെ സന്തോഷതിമിര്‍പ്പായി. പഠിക്കാനുള്ള ആവേശത്തിലും ഭക്ഷണമില്ലാത്ത വിഷമമായിരുന്നു ചിലര്‍ക്കു പങ്കുവെക്കാനുണ്ടായത്. കോളനിയിലെ കുട്ടികളുടെ പ്രഭാത ഭക്ഷണവും സംസ്‌കാര സാഹിതി ഏറ്റെടുത്തതായി ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു. കോളനിക്കാര്‍ക്കെല്ലാം മൂന്നു ജോഡി മാസ്‌കുകളും വിതരണം ചെയ്തു. പഞ്ചായത്തംഗം കെ. സറഫുന്നീസ, ജൂഡി തോമസ്, കെ. രമണിക്കുട്ടി, ലക്ഷ്മി ഏട്ടപ്പാറ, മനോജ് ചെന്നാംപ്പിള്ളി, ജോയ് കൂനംമാവുങ്കല്‍, അബ്ദു കുന്നുമ്മല്‍ പ്രസംഗിച്ചു.

Last Updated : Jun 10, 2020, 12:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.