ETV Bharat / state

ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൃതദേഹം ഖബറടക്കി - Crime news updates

പൊലീസ് 15 പേർക്കെതിരെ കേസെടുത്തു

ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൃതദേഹം കബറടക്കി
author img

By

Published : Nov 14, 2019, 10:24 AM IST

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലില്‍ പ്രണയിച്ചതിന്‍റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതില്‍ മനംനൊന്ത് വിഷം കഴിച്ച യുവാവിനെ ആനപ്പാറ പള്ളിയിലെ ഖബറ സ്ഥാനത്തിൽ ഖബറടക്കി. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഷാഹിറാണ് മരിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രിയിൽ ഷാഹിറിനെ സുഹൃത്തായ പെണ്‍ക്കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചതിനെത്തുടർന്നാണ് ഷാഹിർ ആത്മഹത്യ ചെയ്തതെന്നും മകനെ ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയെന്നും ഷാഹിറിന്‍റെ ബന്ധുക്കൾ പറയുന്നു. ഷാഹിറിനെ മർദിക്കുന്നത് തടയാൻ എത്തിയ സഹോദരൻ ഷിബിലി നും കൂട്ടുകാരനും ക്രൂരമായ മർദനമേറ്റു. ഷിബിൽ കോട്ടക്കൽ പൊലീസിന് നൽകിയ പരാതിയിൽ പെൺക്കുട്ടിയുടെ പിതാവ് ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു.

Intro:ആൾക്കൂട്ട, ആക്രമണം, വിഷം കഴിച്ച് മരിച്ച യുവാവിന് മാതാവിന്റെ ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകിBody:ആൾക്കൂട്ട, ആക്രമണം, വിഷം കഴിച്ച് മരിച്ച യുവാവിന് മാതാവിന്റെ ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി, കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ആസൂത്രിതമായി സംഘടിച്ച ആൾകൂട്ടമാണ് കോട്ടക്കൽ പുതുപറമ്പിൽ പൊറ്റയിൽ ഹൈദരാലിയുടെ മകൻ ഷാഹിറിനെ ക്രൂരമായി മർദ്ദിച്ചത്, ഇതെ തുടർന്ന് ഷാഹിർ വിഷം കഴിച്ച് മരിക്കുകയായിരുന്നു, മാതാവ് ഷൈലജയുടെ ജന്മനാടായ നിലമ്പൂർ എളമ്പിലാക്കോട് ഷാഹിറിന്റെ മൃതുദേഹമെത്തിയപ്പോൾ മാതാവ് ഷൈലജയും ബന്ധുക്കളും സങ്കടം ഒതുക്കാനാകാതെ വിതുമ്പി കരയുകയായിരുന്നു, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുംബുധനാഴ്ച്ച വൈകും നേരം 3.30തോടെയാണ് ഷാഹിറിന്റെ മുതുദേഹവുമായി അബു ലെൻസ് എത്തിയത്, ഷാഹിൽ കുട്ടികാലത്ത് ഓടി കളിച്ച മാതാവിന്റെ തറവാട്ട് വീടിന്റെ മുറ്റത്ത് ചേതനയറ്റ ശരീരം എത്തിയപ്പോൾ പലരും സ്വയം നിയന്ത്രിക്കാനാകതെ പൊട്ടി കരഞ്ഞു, മകന്മാതാവിന്റെ അന്ത്യചു ബനം കണ്ടു നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. വലിയ ഒരു ജനാവലി ഉച്ചക്ക് ഒരു മണി മുതൽ ഷാഹിറിന് യാത്രാമൊഴി നൽകാൻ എത്തിയിരുന്നു ആനപ്പാറ പള്ളിയിലെ ഖബറ സ്ഥാനത്തിൽ ഖബറടക്കി, കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 10.30തോടെ കോട്ടക്കൽ പുതുപറമ്പിൽ നബിദിന ആഘോഷം നടക്കുന്നതിനിടയിലാണ് ഷാഹിർ പ്രണയിക്കുന്ന പെൺകുട്ടിയുടെ പിതാവിന്റെ നേതൃത്വത്തിൽ ആൾക്കൂട്ടം ഷാഹിറിനെ ആസൂത്രിതമായി ആക്രമിച്ചത്, ക്രൂരമായ മർദ്ദനത്തെ തുടർന്ന് ഷാഹിറിന്റെ ആന്തര അവയവങ്ങൾക്ക് വരെ ക്ഷതമേറ്റിരുന്നു, ഇതെ തുടർന്നാണ് ഇനി ജീവിച്ചിട്ട കാര്യമില്ലെന്ന് പറഞ്ഞ് ഷാഹിർ വിഷം കഴിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, തിങ്കളാഴ്ച്ച രാത്രി മരിക്കുകയായിരുന്നു, ഷാഹിറിനെ മർദ്ദിക്കുന്നത് തടയാൻ എത്തിയ സഹോദരൻ ഷിബിലി നും കൂട്ടുകാരനും ക്രൂരമായ മർദ്ദനമേറ്റു, ഷിബിൽ കോട്ടക്കൽ പോലീസിന് നൽകിയ പരാതിയിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു, പിതാവും മറ്റൊരാളും പോലീസിന്റെ വലയിലായിട്ടുണ്ട്, 8 മാസം മുൻപാണ് ഹൈദരലി യും കുടു:ബവും ചാലിയാർ പഞ്ചായത്തിലെ എളമ്പിലിക്കോട് നിന്നും കോട്ടക്കൽ പുതുപറമ്പിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്, ഷാഹിർ കൂലിവേലക്ക് പോയിരുന്നു ഇതിനിടയിലാണ് അയൽവാസിയായ പെൺകുട്ടിയുമായി പ്രണയത്തിലായത്, പെൺക്കുട്ടിക്ക് പ്രായപൂർത്തിയായാൽ ഷാഹിറിന് വിഹാഹം ചെയ്യത് നൽകാമെന്ന് കോട്ടക്കൽ പോലീസ് സ്‌റ്റേഷനിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ പെൺകുട്ടിയുടെ പിതാവ് സമ്മതിച്ചിരുന്നു ഇതിനിടയിലാണ് ഞായറാഴ്ച്ച ആസൂത്രിത ആക്രമണം നടത്തിയത്.Conclusion:ETV MALAPURAM
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.