മലപ്പുറം : വിദ്യാര്‍ഥിയെ ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരുതകടവ് കീരിപൊട്ടി കോളനിയിൽ ചന്ദ്രന്റെയും സുബിയുടെയും മകന്‍ നിഖിലാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി കുട്ടി വീട്ടില്‍ എത്തിയിരുന്നില്ല. രാത്രിയിൽ കിടക്കാനായി വീടിന് അടുത്തുള്ള ബന്ധുവീട്ടില്‍ പോയതാവും എന്നാണ് വീട്ടുകാർ കരുതിയത്.
Also read: കാടാമ്പുഴ കൂട്ടക്കൊലപാതകം : പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം അധിക തടവും
ബുധനാഴ്ച രാവിലെ ആയിട്ടും കുട്ടി തിരിച്ചെത്താതായതോടെയാണ് വീട്ടുകാര്‍ അന്വേഷിച്ചത്. ഇതിനിടെ ആട്ടിന്‍ കൂട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാല് സഹോദരിമാരുണ്ട്. മരുത ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിൽ.