മലപ്പുറം: മലപ്പുറത്ത് ഇന്ന് നിർദ്ദേശിച്ചിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണൻ. നേരത്തെ ഞായറാഴ്ച അടിയന്തിര ആവശ്യങ്ങൾക്കായുള്ള മെഡിക്കൽ സേവനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി നൽകിയിരുന്നത്. മറ്റെല്ലാ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ പ്രവർത്തനാനുമതി നിഷേധിച്ചതോടെ ജില്ല പൂർണ്ണമായും അടച്ചിടലിന്‍റെ വക്കിലെത്തിയിരുന്നു.
എന്നാൽ പെട്ടെന്നുള്ള അറിയിപ്പ് കാരണം സാധാരണക്കാര്‍ ബുദ്ധിമുട്ടിലായെന്ന് ജില്ലാ കലക്ടറുടെ ഫെയിസ്ബുക്ക് പോസ്റ്റിൽ ആളുകള്‍ കമന്‍റ് ചെയ്തിരുന്നു. തുടർന്നാണ് കര്‍ശന നിയന്ത്രണങ്ങളില്‍ ചെറിയ ഇളവ് വരുത്തിയത്തിയതായി കലക്ടർ അറിയിച്ചത്.
ALSO READ: മലപ്പുറത്ത് പരിശോധന കർശനമാക്കുമെന്ന് പൊലീസ്
പാൽ, പത്രം, പെട്രോൾ പമ്പ് എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. ഹോട്ടലുകൾക്ക് ഹോം ഡെലിവറിയും നടത്താവുന്നതാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റു ദിവസങ്ങളിലെ പോലെ നടത്തേണ്ടതാണെന്നും ചരക്കു ഗതാഗതത്തിന് തടസ്സം ഉണ്ടായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ ഫെയ്സ്ബുക്ക് വഴി അറിയിച്ചു