ETV Bharat / state

കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കി - കരിപ്പൂർ വിമാനത്താവളം സുരക്ഷാ

തീവ്രവാദ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി

സുരക്ഷ
author img

By

Published : Aug 26, 2019, 10:43 PM IST

മലപ്പുറം: തീവ്രവാദ ആക്രമണ ഭീഷണിയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. വിമാനത്താവളത്തിന്‍റെ പ്രവേശന കവാടത്തിൽ പരിശോധന ആരംഭിച്ചു. സിഐഎസ്എഫ് എസ്ഐയുടെ നേതൃത്വത്തിൽ അഞ്ച് പേരാണ് ഒരേ സമയം പരിശോധന നടത്തുന്നത്. പൊലീസും ഇവർക്ക് സഹായത്തിനുണ്ട്. പരിശോധന 24 മണിക്കൂറും തുടരും.

കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കി

Intro:കോഴിക്കോട് വിമാന താവളത്തിൽ സുരക്ഷ കർശനമാക്കി. തീവ്രവാദ ആക്രമണ ഭീഷണിയേ തുടർന്ന് എല്ലാ പ്രധാന കേന്ദ്രങ്ങളുടെയും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. എല്ലാ വാഹനങ്ങളും പരിശോധന ശേഷമാണ് കടത്തിവിടുന്നത്.

Body:
വിമാന താവള പ്രവേശന കവാടതിൽ തന്നെ സി.ഐ എസ് എഫ് പരിശോധന ആരംഭിച്ചു. തീവ്രവാദ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. പ്രവേശനകവാടത്തിൽ തന്നെ വാഹനങ്ങളിലെത്തുന്നവരെയും വാഹനത്തിന്റെ അകവും പുറവുമെല്ലാം ഇവർ പരിശോധിക്കുന്നുണ്ട്. തോക്കിൻ മുനയിലെ പരിശോധനയിൽ യാത്രക്കാരും ആദ്യമൊന്ന് അമ്പരക്കുന്നുണ്ട്. പ്രത്യേക ബാരിക്കേഡ് തീർത്ത് വലിയ തോക്ക് ഉന്നം പിടിച്ചാണ് ജവാൻമാരുടെ നിൽപ് . പോലീസും ഇവർക്ക് സഹായത്തിനുണ്ട്. സി.ഐ എസ്.എഫ് എസ് ഐയുടെ നേതൃത്വത്തിൽ അഞ്ച് പേരാണ് ഒരേ സമയം പരിശോധന ഇത് ഇരുപതിനാല് മണിക്കൂറും തുടരും.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.