ETV Bharat / state

'കൂടിച്ചേരലുകൾ ഊട്ടിയുറപ്പിക്കപ്പെടണം'; ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത് സാദിഖലി തങ്ങൾ - food donation ceremony at the temple

ക്ഷേത്രവും പരിസരവും പുനഃപ്രതിഷ്‌ഠ ചടങ്ങുകളും കണ്ട് മുറ്റത്തൊരുക്കിയ പന്തലിൽ വിശ്വാസികൾക്കൊപ്പമിരുന്ന് ഭക്ഷണവും കഴിച്ച ശേഷമാണ് സാദിഖലി തങ്ങൾ മടങ്ങിയത്

ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത് സാദിഖലി തങ്ങൾ  ക്ഷേത്രം അന്നദാനം  Sadik Ali Shihab Thangal  വേങ്ങര കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രം  food donation ceremony at the temple  Vengara Karuvankavil Kirathamurthy Temple
ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത് സാദിഖലി തങ്ങൾ
author img

By

Published : Jul 10, 2022, 7:14 PM IST

മലപ്പുറം : മതസൗഹാർദ സന്ദേശം വിളിച്ചോതി വേങ്ങര കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യം. ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠ മഹോത്സവത്തിലെ അവസാന ദിവസമാണ് സാദിഖലി തങ്ങൾ ക്ഷേത്രത്തിലെത്തിയത്. മഹല്ല് ഭാരവാഹികൾക്കൊപ്പം തങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്തുകയായിരുന്നു.

ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത് സാദിഖലി തങ്ങൾ

കൂടിച്ചേരാനുള്ള അവസരം നഷ്‌ടപ്പെടുത്തരുതെന്നും, അടുത്ത് ഇരുന്ന് ലോഹ്യം പറയുമ്പോൾ നാം അടുക്കുന്നുവെന്നും അകന്ന് പോവുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ക്ഷേത്ര പാരമ്പര്യം, പുനഃപ്രതിഷ്‌ഠ സംബന്ധിച്ച കാര്യങ്ങൾ എന്നിവയെ കുറിച്ച് തങ്ങൾ ഭാരവാഹികളോട് ചോദിച്ചറിഞ്ഞു. ക്ഷേത്രവും പരിസരവും പുനഃപ്രതിഷ്‌ഠ ചടങ്ങുകളും കണ്ട് അമ്പല മുറ്റത്തൊരുക്കിയ പന്തലിൽ വിശ്വാസികൾക്കൊപ്പമിരുന്ന് ഭക്ഷണവും കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

സാദിഖലി തങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ മതസൗഹാർദം വിളിച്ചോതുന്ന വേദി കൂടിയായി അന്നദാന ചടങ്ങ്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സാന്നിധ്യവും ക്ഷേത്രത്തിലെ കഴിഞ്ഞ ദിവസങ്ങളിലെ പരിപാടികൾക്ക് മാറ്റ് കൂട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.