മലപ്പുറം : സ്വർണക്കടത്തും രാമനാട്ടുകര അപകടവും സംബന്ധിച്ച കേസിലെ അഞ്ച് പ്രതികളെ കരിപ്പൂരിലെത്തിച്ച് തെളിവെടുത്തു. ജില്ല പൊലീസ് മേധാവിയുടെയും ഡിവൈഎസ്‌പി അഷ്‌റഫിന്‍റെയും നേതൃത്വത്തില്‍ കരിപ്പൂർ വിമാനത്താലവളത്തിലും ചെർപ്പുളശേരി-കണ്ണൂർ സംഘങ്ങള്‍ തമ്മിൽ ഏട്ടുമുട്ടിയ വിമാനത്താവളത്തിന് സമീപത്തെ പുളിക്കൽ ടവറിലുമാണ് പ്രതികളെ എത്തിച്ചത്.
പാലക്കാട് നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസൽ (24), വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസ്സൻ (35), മുളയംകാവ് പെരുമ്പറമ്പത്തൊടി സലീം (28), മുളയങ്കാവ് തൃത്താല നടയ്ക്കൽ മുബഷിർ (27), വല്ലപ്പുഴ കടക്കാശ്ശേരി വളപ്പിൽ ഷാനിദ് (32) എന്നിവരെയാണ് പൊലീസ് തെളിവെടുപ്പിനായി എത്തിച്ചത്.
Read More: രാമനാട്ടുകര സ്വർണ കവർച്ച; ഒരാൾ അറസ്റ്റിൽ
ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് രാമനാട്ടുകരയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ലോറിയിലിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ പാലക്കാട് സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം എത്തി ചേര്‍ന്നത് കരിപ്പൂര്‍ വിമാനത്താവളം വഴി നടക്കുന്ന സ്വര്‍ണക്കടത്ത് സംഘങ്ങളിലേക്കാണ്.
അതേദിവസം കരിപ്പൂരില്‍ പിടികൂടിയ സ്വര്‍ണം കവരാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇതോടെ രാമനാട്ടുകര അപകടത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.
Read More: രാമനാട്ടുകര അപകടത്തില്‍ അവ്യക്തത തുടരുന്നു ; സിസിടിവി പരിശോധിക്കാനൊരുങ്ങി പൊലീസ്