ETV Bharat / state

കേരളത്തിൽ ജോലി വേണമെങ്കിൽ ഇടത് ചായ്‌വ് മതിയെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ് മുന്നോട്ട വെയ്ക്കുന്ന ന്യായ് പദ്ധതിയിലൂടെ ഓരോ സാധാരണക്കാരനും ഒരു വർഷം എഴുപത്തിരണ്ടായിരം രൂപ അക്കൗണ്ടിൽ എത്തുമെന്നും രാഹുൽ ഗാന്ധി

author img

By

Published : Mar 27, 2021, 12:24 AM IST

Updated : Mar 27, 2021, 12:59 AM IST

rahul gandhi against kerala government  rahul gandhi against ldf  rahul gandhi in kerala  kerala assembly election 2021  സംസ്ഥാന സർക്കാരിനെതിരെ രാഹുൽ ഗാന്ധി  എൽഡിഎഫിനെതിരെ രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി കേരളത്തിൽ  കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021
കേരളത്തിൽ ജോലി വേണമെങ്കിൽ ഇടത് ചായ്‌വ് മതിയെന്ന് രാഹുൽ ഗാന്ധി

മലപ്പുറം: സംസ്ഥാന സർക്കാരിനെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അർഹരായ ചെറുപ്പക്കാർക്ക് ജോലി നൽകാത്ത ഇടത് സർക്കാർ സ്വന്തക്കാർക്ക് ജോലി നൽകുകയാണെന്നാണ് രാഹുൽ പറഞ്ഞത്. പൊന്നാനിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ജോലി ലഭിക്കാൻ ഇടതുപക്ഷത്തിൻ്റെ ആളായാൽ മതി എന്നതാണ് അവസ്ഥയെന്നും അദ്ദേഹം കൂട്ടിചേർത്തു.

കോൺഗ്രസ് മുന്നോട്ട വെയ്ക്കുന്ന ന്യായ് പദ്ധതിയിലൂടെ ഓരോ സാധാരണക്കാരനും ഒരു വർഷം എഴുപത്തിരണ്ടായിരം രൂപ അക്കൗണ്ടിൽ എത്തുമെന്നും ജനങ്ങളുടെ ആവശ്യം ചോദിച്ചറിഞ്ഞ ശേഷമാണ് കോൺഗ്രസ് പ്രകടനപത്രിക തയ്യാറാക്കിയതെന്നും രാഹുൽ വ്യക്തമാക്കി. വിലക്കയറ്റവും തൊഴിലില്ലായ്‌മയും പരിഹരിക്കാൻ ന്യായ് പദ്ധതിയിലൂടെ കഴിയുമെന്നും ഇന്ത്യക്ക് കേരളം മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. അതിന് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരേണ്ടതുണ്ട്. യോഗത്തിൽ കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, രോഹിത്, ഫിറോസ്, അഷറഫ് കോക്കൂർ, പി.ടി. അജയ് മോഹൻ, എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Last Updated : Mar 27, 2021, 12:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.