ETV Bharat / state

തനിക്ക് നേരെ നടന്ന കയ്യേറ്റം ആര്യാടൻമാരുടെ ഒത്താശയോടെ: പി.വി.അൻവർ

ബഹളം കേട്ട് ഓടി കൂടിയ പ്രദ്ദേശവാസികളും പാർട്ടി പ്രവർത്തകരും ചേർന്നാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും ആക്രമണത്തിൽ ഗൺമാൻ ലിജുവിന് പരിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.വി.അൻവർ  പി വി അൻവറിന് നേരെയുണ്ടായ കയ്യേറ്റം  ഗൺമാൻ ലിജുവിന് പരിക്ക്  കയ്യേറ്റം ആര്യാടൻമാരുടെ ഒത്താശയോടെയെന്ന് പി.വി.അൻവർ എംഎൽഎ  PV Anwar MLA response on attack  PV Anwar MLA  MLA response on attack  PV Anwar MLA attacked
തനിക്ക് നേരെ നടന്ന കയ്യേറ്റം ആര്യാടൻമാരുടെ ഒത്താശയോടെ; പി.വി.അൻവർ
author img

By

Published : Dec 12, 2020, 1:10 PM IST

Updated : Dec 12, 2020, 1:35 PM IST

മലപ്പുറം: തനിക്ക് നേരെ നടന്ന കയ്യേറ്റം ആര്യാടൻമാരുടെ ഒത്താശയോടെയെന്ന് പി.വി.അൻവർ എംഎൽഎ. വെള്ളിയാഴ്‌ച രാത്രി മുണ്ടേരിയിൽ തന്‍റെ വാഹനം തടഞ്ഞ് 15 ഓളം വരുന്ന ഗുണ്ടകൾ ആയുധങ്ങളുമായി തന്നെ ആക്രമിക്കാൻ ശ്രമിച്ചു. രാത്രി 10 മണിയോടെ മുണ്ടേരിയിൽ നിന്നും 100 മീറ്റർ അകലെയുള്ള സുഹൃത്തിന്‍റെ വീട്ടിൽ പോയ ശേഷം മടങ്ങവെ തന്‍റെ വാഹനത്തിന് മുന്നിൽ മൂന്ന് പേർ തടസം സൃഷ്ടിക്കുകയും ഇത് ആര്യാടൻമാരുടെ മണ്ണാണ് വല്ലാതെ കളിക്കാൻ നിൽക്കേണ്ടെന്ന് പറയുകയും ചെയ്‌തെന്നും എംഎൽഎ പ്രതികരിച്ചു.

പി.വി.അൻവർ

ബഹളം കേട്ട് ഓടി കൂടിയ പ്രദ്ദേശവാസികളും പാർട്ടി പ്രവർത്തകരും ചേർന്നാണ് തന്നെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിൽ ഗൺമാൻ ലിജുവിന് പരിക്കുണ്ട്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് പറയുന്നില്ല, പക്ഷേ ആര്യാടൻമാരുടെ ഗുണ്ടകളാണ്. മണ്ഡലത്തിലെ ഏഴു പഞ്ചായത്തിലും നിലമ്പൂർ നഗരസഭയിലും എൽഡിഎഫ് വികസന മുന്നണി ജയിക്കും. ഇത് മുന്നിൽ കണ്ടാണ് ഗുണ്ടകളെ ഇറക്കി തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നത്. സഖാവ് കുഞ്ഞാലിയേയും, കോൺഗ്രസ് ഓഫീസിലെ തൂപ്പു ജോലിക്കാരിയായിരുന്ന രാധയെയും അപായപ്പെടുത്തിയവർ ഇപ്പോൾ തന്നെയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.

ജനങ്ങൾക്ക് ഒപ്പം നിന്ന് ഇതിനെതിരെ ജനാധിപത്യ രീതിയിൽ പോരാടുമെന്നും എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സാധാരണക്കാരുടെ മനസിൽ ഇടം തേടി കഴിഞ്ഞു. ഇതിന്‍റെ ഗുണം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിലമ്പൂരിൽ കുടുംബാധിപത്യമായിരുന്നു. എന്നാൽ കഴിഞ്ഞ നാലര വർഷമായി നിലമ്പൂരിൽ ജനാധിപത്യമാണ് നിലനിൽക്കുന്നത്. ഇത് തകർക്കാനാണ് തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

Last Updated : Dec 12, 2020, 1:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.