മലപ്പുറം: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെതിരെ പ്രതിഷേധം. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും വിദ്യാര്‍ഥികള്‍ക്ക് പുസ്‌തകങ്ങള്‍ വിതരണം ചെയ്‌തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. വിദ്യാഭ്യാസമന്ത്രി വിദ്യാർഥികളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് എംഎസ്എഫ് മലപ്പുറം കമ്മിറ്റി കുന്നുമ്മലില്‍ മുൻ വർഷങ്ങളിലെ പാഠപുസ്തകങ്ങൾ വായിച്ചാണ് പ്രതിഷേധിച്ചത്.
നൂറോളം പ്രവർത്തകര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്‍റ് പി. കെ. നവാസ് സമരത്തിന് നേതൃത്വം നൽകി. പുസ്തകങ്ങൾ ഇനിയും വിദ്യാർഥികൾക്ക് ലഭ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നും എംഎസ്എഫ് അറിയിച്ചു.