മലപ്പുറം: ലോക്ക് ഡൗണിൻ്റെ ഭാഗമായി നിലമ്പൂരിൽ പൊലീസ് പരിശോധന കർശനമാക്കി. ആറിടത്തായാണ് പൊലീസിനെ വിന്യസിച്ചിട്ടുള്ളത്. യാത്രക്കാരെ രേഖകൾ പരിശോധിച്ച് മാത്രമാണ് കടത്തിവിടുന്നത്. ഇടവഴികൾ ഉൾപ്പെടെയുള്ള പഴുതുകൾ അടച്ചാണ് പരിശോധന, രാവിലെ ആറ് മുതൽ പൊലീസ് നിരീക്ഷണം കടുപ്പിച്ചു.
Read more: തോട്ടം മേഖലയിലടക്കം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപിലാക്കുമെന്ന് കലക്‌ടർ
നിലമ്പൂരിൽ പൊലീസ് പരിശോധന ശക്തമാക്കിയതായി ഡിവൈഎസ്‌പി കെകെ അബ്‌ദുൾ ഷെരീഫ് പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്കാല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വടപ്പുറം, നിലമ്പൂർ ടൗൺ, ചന്തക്കുന്ന്, അകമ്പാടം, മുക്കട്ട എന്നിവിടങ്ങളെല്ലാം പൊലീസ് നിയന്ത്രണത്തിലാണ്. ഡിവൈഎസ്‌പിക്ക് പുറമെ നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടർ എംഎസ് ഫൈസലും പരിശോധനയ്ക്ക് നേതൃത്വം നൽകുന്നു.