മലപ്പുറം : വീട്ടിൽ ചാരായം വാറ്റുന്നതിനിടെ യുവാവ് അറസ്റ്റിൽ. നിലമ്പൂർ അമരമ്പലം സ്വദേശി സന്തോഷാണ് നിലമ്പൂർ എക്സൈസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും മൂന്ന് ലിറ്റർ ചാരായവും 30 ലിറ്റർ സ്പെന്‍റും(തിളപ്പിച്ച വാഷ്) വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പിടിയിലായ സന്തോഷ് നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്. കൂടാതെ മൂന്ന് തവണ മാഹിയിൽ നിന്നും മദ്യം കൊണ്ടുവന്ന് വിൽപ്പന നടത്തിയതിനും ഇയാൾ അറസ്റ്റിലായിട്ടുണ്ട്.
പ്രിവന്‍റീവ് ഓഫീസർ ടി. ഷിജുമോൻ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നിലമ്പൂർ റേഞ്ച് ഇൻസ്പെക്ടർ കെ.ടി സജിമോനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.