ETV Bharat / state

മലപ്പുറത്ത് ഹാം റേഡിയോ പ്രവർത്തനം ആരംഭിച്ചു - home radio

ഫയർ ആന്‍റ് റസ്ക്യൂ ഫോഴ്സിന്‍റെ നേതൃത്വത്തിലാണ് ഹാം റേഡിയോ പ്രവർത്തനം ആരംഭിച്ചത്. ജില്ലാ കലക്ട്രേറ്റിലാണ് പ്രധാന കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ദുരന്തങ്ങളെ കുറിച്ച് ജില്ലാ - സംസ്ഥാന ഭരണ കൂടങ്ങളെ വേഗത്തിൽ അറിയിക്കാനും രക്ഷാപ്രവർത്തനം ഏകോപ്പിക്കാനുമാണ് ഹാം റേഡിയോ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

മലപ്പുറം  ഫയർ ആന്‍റ് റസ്ക്യൂ ഫോഴ്‌സ്  ഹാം റേഡിയോ  nilambur fire  home radio  നിലമ്പൂർ
ഫയർ ആന്‍റ് റസ്ക്യൂ ഫോഴ്സിന്‍റെ നേതൃത്വത്തിൽ മലപ്പുറത്ത് ഹാം റേഡിയോ പ്രവർത്തനം ആരംഭിച്ചു
author img

By

Published : Aug 14, 2020, 6:54 PM IST

മലപ്പുറം: ഫയർ ആന്‍റ് റസ്ക്യൂ ഫോഴ്സിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ ഹാം റേഡിയോ പ്രവർത്തനം ആരംഭിച്ചു. ജില്ലാ ഫയർ ഓഫീസറുടെ നിർദേശപ്രകാരം ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് ഹാം റേഡിയോ ഒരുക്കുന്നത്. ജില്ലാ കലക്ട്രേറ്റിലാണ് പ്രധാന കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ദുരന്തങ്ങളെ കുറിച്ച് ജില്ലാ - സംസ്ഥാന ഭരണ കൂടങ്ങളെ വേഗത്തിൽ അറിയിക്കാനും രക്ഷാപ്രവർത്തനം ഏകോപ്പിക്കാനുമാണ് ഹാം റേഡിയോ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതിക്ഷോഭ സമയങ്ങളിൽ വൈദ്യുതി ബന്ധം നിലക്കുന്നതും മൊബൈൽ നിശ്ചലമാക്കുന്നതും ഫയർ സേനയെ ഏറെ പ്രതികൂലമായാ ബാധിക്കാറുണ്ട്. ഹാം റേഡിയോവിലൂടെ ഇത് മറികടക്കാനാവും. ദുരന്ത സാധ്യത പ്രദേശങ്ങളിൽ ഒരുക്കുന്ന ഹാം റേഡിയോ സംവിധാനം വഴി ഓരോ മണിക്കൂറിലും ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരങ്ങൾ ലഭ്യമാക്കും. ജില്ലാ കൺട്രോൾ റൂമിൽ നിന്ന് യഥാസമയം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും വിവരം കൈമാറും. റവന്യൂ, പൊലീസ്, ഫയർ വകുപ്പുകൾക്ക് വേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കാരും പ്രാദേശികമായി ലഭിക്കുന്ന തെറ്റായ വിവരങ്ങൾ തടയാനും രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടപ്പാക്കാനും ഇതുവഴി സാധ്യമാവുമെന്ന് നിലമ്പൂർ ഫയർ ഓഫീസർ എം അബ്‌ദുൽ ഗഫൂർ പറഞ്ഞു.

ഫയർ ആന്‍റ് റസ്ക്യൂ ഫോഴ്സിന്‍റെ നേതൃത്വത്തിൽ മലപ്പുറത്ത് ഹാം റേഡിയോ പ്രവർത്തനം ആരംഭിച്ചു

നിലമ്പൂർ ഫയർ സ്റ്റേഷന് കീഴിൽ നാല് കേന്ദ്രങ്ങളിലാണ് ഹാം റേഡിയോ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഫയർ സ്റ്റേഷൻ ഓഫീസിലെ കൺട്രോൾ റൂമിന് പുറമെ ദുരന്ത സാധ്യത പ്രദേശങ്ങളായ പോത്തുകല്ല്, എടക്കര, വഴിക്കടവ് എന്നിവിടങ്ങളിലുമാണ് ഹാം റേഡിയോ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഫയർ ആന്‍റ് റസ്ക്യൂ ടീമിന് കീഴിലെ സിവിൽ ഡിഫൻസ് വളണ്ടിയർമാർ ഉൾപ്പെടുന്ന പ്രത്യേകം ലൈസൻസ് ലഭിച്ച ഓപ്പറേറ്റർമാരാണ് ഹാം റേഡിയോ നിയന്ത്രിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.