ETV Bharat / state

നിലമ്പൂര്‍ - നാടുകാണി റോഡില്‍ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി: കലക്ടര്‍ - Night travel

നിലമ്പൂര്‍ മുതല്‍ നാടുകാണി വരെയുള്ള ഗതാഗതം രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

നിലമ്പൂര്‍ - നാടുകാണി  യാത്രക്ക് നിരോധനം  നിലമ്പൂര്‍  ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍  Night travel  Nilambur-Nadukani
നിലമ്പൂര്‍ - നാടുകാണി റോഡില്‍ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി: കലക്ടര്‍
author img

By

Published : Aug 7, 2020, 10:30 PM IST

മലപ്പുറം: നിലമ്പൂര്‍ - നാടുകാണി റോഡില്‍ രാത്രി യാത്രക്ക് നിരോധനം പ്രഖ്യാപിച്ചു. എല്ലാത്തരം ഖനനവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി ജില്ലാ കലക്ടർ മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കരിങ്കല്‍ ക്വാറികള്‍ക്കും ചെങ്കല്‍ ക്വാറികള്‍ക്കും ഇത് ബാധകമാണ്. നിലമ്പൂര്‍ മുതല്‍ നാടുകാണി വരെയുള്ള ഗതാഗതം രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ ഡാം തുറന്നുകിടക്കുന്നതുമൂലം തൂതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മാറി താമസിക്കേണ്ടവര്‍ക്ക് നിര്‍ദേശം നൽകി.

നിലമ്പൂര്‍ - നാടുകാണി റോഡില്‍ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി: കലക്ടര്‍

മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പ്രളയത്തെ നേരിടുന്നതിന് നടത്തിയ മുന്നൊരുക്കങ്ങള്‍ ഫലപ്രദമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍ 209 ബോട്ടുകള്‍ നേരത്തേ എത്തിച്ചു. ഒമ്പത് പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ മുന്‍കൂട്ടി വിന്യസിച്ചു. പട്ടികവര്‍ഗ കോളനികളില്‍ 10 ദിവസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ മുന്‍കൂട്ടി എത്തിച്ചിട്ടുണ്ട്. ഒരു മാസത്തേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളാണ് ഈ രീതിയില്‍ നല്‍കുക. പുഴയിലെ മണല്‍ക്കൂനകള്‍ നികത്തിയും തടസങ്ങള്‍ നീക്കിയും ഒഴുക്ക് ക്രമീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

തമിഴ് നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെയാണ് ചാലിയാറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നത്. മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശരിയായ ആശയവിനിമയമുണ്ടായതുമൂലം മുന്നൊരുക്കങ്ങള്‍ സുഗമമായതായും അദ്ദേഹം പറഞ്ഞു.ക്യാമ്പുകളില്‍ പൂര്‍ണമായും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കും. ക്യാമ്പുകളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ക്ക് മുന്നിലുള്ള ഓഫീസുമായി ബന്ധപ്പെടണം. പൊലീസ്, ആംബുലന്‍സ് സേവനങ്ങള്‍ എല്ലാ ക്യാമ്പുകളിലും സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.