ETV Bharat / state

ആരാധനാലയങ്ങളില്‍ നിയന്ത്രണം; പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍ - ആരാധന

കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനകൾ നടത്താനുള്ള സ്വാതന്ത്ര്യം നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Muslim organizations say they cannot accept the collector's order that more than five people should not be allowed  Muslim organizations  collector's order  more than five people should not be allowed  മലപ്പുറത്തെ ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രമെന്ന് കലക്ടർ ; അംഗീകരിക്കില്ലെന്ന് മുസ്ലീം സംഘടനകൾ  മലപ്പുറത്തെ ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രമെന്ന് കലക്ടർ  അംഗീകരിക്കില്ലെന്ന് മുസ്ലീം സംഘടനകൾ  കലക്ടർ  മുസ്ലീം സംഘടനകൾ  കൊവിഡ്  ആരാധന  മതസംഘടനകൾ
ആരാധനാലയങ്ങളില്‍ നിയന്ത്രണം; പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍
author img

By

Published : Apr 23, 2021, 8:57 PM IST

മലപ്പുറം: ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങൾ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാർഹമാണ്. കൊവിഡിനെതിരായ എല്ലാ നീക്കങ്ങൾക്കും ജില്ലയിലെ വിവിധ മതസംഘടനകൾ പിന്തുണ നൽകിയിട്ടുണ്ട്.

കൂടുതല്‍ വായിക്കുക... 'ആരാധനാലയങ്ങളിൽ അഞ്ചുപേർ മാത്രം'; നിബന്ധന അംഗീകരിക്കാനാകില്ലെന്ന് കെപിഎ മജീദ്

ഏറ്റവും കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ മസ്ജിദുകളിൽ പാലിക്കുന്നുമുണ്ട്. മലപ്പുറത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് ദുരുദ്ദേശപരമാണെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനകൾ നടത്താനുള്ള സ്വാതന്ത്ര്യം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കൂടുതല്‍ വായിക്കുക...വാരാന്ത്യ നിയന്ത്രണം രാത്രി 12 മണി മുതല്‍; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

വേണ്ടത്ര കൂടിയാലോചനയില്ലാതെ ജില്ലയിലെ ആരാധനാലയങ്ങൾ ഒട്ടും തന്നെ പ്രവർത്തിക്കാത്ത രൂപത്തിലുള്ള നിയന്ത്രണങ്ങൾ വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നതാണെന്നും അതിനാൽ കടുത്ത നിയന്ത്രണം പുന:പ്പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി കലക്ടര്‍ക്ക് നിവേദനം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.