മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ മുസ്ലീം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടോടെയാണ് വീട്ടില്‍ നിന്നും പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടത്. താനുർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സിപിഎം- ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് അഞ്ചുടി. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തന് വെട്ടേറ്റിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് വിലയിരുത്തല്‍. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. പ്രതിഷേധ സൂചകമായി മലപ്പുറം ജില്ലയിലെ തീരദേശത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, പൊന്നാനി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍.
താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു - Latest news Political murder in kerala
അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്. സിപിഎം- ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് അഞ്ചുടി. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു
മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ മുസ്ലീം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടോടെയാണ് വീട്ടില്‍ നിന്നും പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടത്. താനുർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സിപിഎം- ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് അഞ്ചുടി. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തന് വെട്ടേറ്റിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് വിലയിരുത്തല്‍. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. പ്രതിഷേധ സൂചകമായി മലപ്പുറം ജില്ലയിലെ തീരദേശത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, പൊന്നാനി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍.
മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു.
അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്.
കൊലപാതകത്തിനു പിന്നിൽ സി.പി.എമ്മെന്ന് മുസ്ലീം ലീഗ്
Conclusion: