മലപ്പുറം: സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ മുന്നാക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് ഗൂഡ ലക്ഷ്യത്തോടെയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ കാര്യ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രതികരണം. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് സംവരണം നൽകണമെന്നതു തന്നെയാണ് കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാട്.
സംവരണ വിഭാഗങ്ങളെ ബാധിക്കാതെ അത് നടപ്പാക്കണം. മുന്നോക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേ സമയം മുന്നാക്ക സംവരണം ഉടൻ നടപ്പാക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻ ഒഴിഞ്ഞുമാറി.