മലപ്പുറം: ശബരിമല വിഷയത്തില്‍ യുഡിഎഫിന്‍റെ നിലപാട് ജനങ്ങളെ പറ്റിക്കുന്നതാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.ശബരിമല വിഷയത്തില്‍ ഒരിക്കല്‍ പോലും യു ഡി എഫ് ഇടപെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ സമരം നടന്നപ്പോള്‍ ഒറ്റ യു ഡി എഫ് നേതാവിനെയും കണ്ടിട്ടില്ല. ഇക്കാര്യമെല്ലാം ജനങ്ങളുടെ മനസിലുണ്ടെന്നും നിലവില്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പ്രസ് ക്ലബിന്‍റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഇത്തവണ വലിയ മുന്നേറ്റമുണ്ടാകും. സംസ്ഥാനത്ത് പലയിടങ്ങളിലും യു ഡി എഫ്-എല്‍ ഡി എഫ് കൂട്ട് ഉണ്ടെന്നും രഹസ്യമായും പരസ്യമായും ബി ജെ പി പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും എം ടി രമേശ് പറഞ്ഞു.ഇത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും എം ടി രമേശ് വ്യക്തമാക്കി.