ETV Bharat / state

കാലിക്കറ്റ് സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം; പുന:പരീക്ഷ നടത്തും - പുന:പരീക്ഷ

ആരോപണ വിധേയനായ അധ്യാപകനെ പരീക്ഷാ ചുമതലയിൽ നിന്ന് മാറ്റി നിർത്താനും തീരുമാനമായി

Calicut University  Re-examination  Missing northern answer papers  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി  പുന:പരീക്ഷ  ഉത്തരക്കടലാസുകള്‍ കാണാതായി
കാലിക്കറ്റ് സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം; പുന:പരീക്ഷ നടത്തും
author img

By

Published : Feb 12, 2020, 1:18 PM IST

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ അംഗീകൃത കോളജിൽ നിന്നും ഉത്തര കടലാസുകൾ കാണാതായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എസ്‌എഫ്ഐ മാർച്ച്. പ്രതിഷേധത്തെ തുടർന്ന് ഉടന്‍ പുന:പരീക്ഷ നടത്താൻ സർവ്വകലാശാല തീരുമാനിച്ചു. ആരോപണ വിധേയനായ അധ്യാപകനെ പരീക്ഷാ ചുമതലയിൽ നിന്ന് മാറ്റി നിർത്താനും തീരുമാനമായി.

പാലക്കാട് പത്തിരിപാല ഗവണ്‍മെന്‍റ് ആട്‌സ് കോളജിലെ രണ്ടാം സെമസ്റ്റർ ബിഎ വിദ്യാർഥികളുടെ 100 ഉത്തര കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തെ തുടർന്നായിരുന്നു വിദ്യാർഥി പ്രതിഷേധം. എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ പരീക്ഷാ ഭവനിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാൽ ഉത്തര പേപ്പറുകൾ നഷ്ടമായ വിവരം മറച്ചുവെച്ച് വിദ്യാർഥികൾ ഹാജരായില്ലെന്ന് കാണിച്ച് അധികൃതർ പരീക്ഷാ ഫലം പുറത്ത് വിടുകയാണുണ്ടായത്.

കഴിഞ്ഞ മാസം ആറാം തിയതിയാണ് വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. എന്നാൽ കൂട്ടത്തോടെ തോറ്റതിനെ തുടർന്ന് വിദ്യാർഥികൾ കോളജ് പ്രിൻസിപ്പളിന് പരാതി നൽകുകയും ഉത്തര പേപപ്പറുകൾ സർവ്വകലാശാലക്ക് നൽകിയതായി രേഖാമൂലം പ്രിൻസിപ്പാള്‍ വിദ്യാർഥികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് വിദ്യാർഥികൾ സർവ്വകലാശാലയുമായി ബന്ധപ്പെട്ടപ്പോഴാണ് ഉത്തര കടലാസുകൾ നഷ്ടപ്പെട്ടതായി അറിയുന്നത്. മൂല്യനിർണയം നടത്തുന്നതിന് ഉത്തരകടലാസുകൾ കൈപ്പറ്റിയ അധ്യാപകന്‍ നമസ്‌കാരത്തിനായി പള്ളിയിൽ കയറിയപ്പോൾ മോഷണം പോയതായാണ് വിദ്യാർത്ഥികൾ ആക്ഷേപിച്ചത്. ഇത് അധ്യാപകന്‍റെ ഉത്തരവാദിത്തബോധമില്ലായ്മയും ജോലിയിലുള്ള വൻ വീഴ്ചയായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. എന്നാൽ പുന:പരീക്ഷ നടത്താമെന്ന നിർദേശം അധികൃതർ മുന്നോട്ട് വെച്ചെങ്കിലും വിദ്യാർഥികൾക്ക് സ്വീകാര്യമായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സർവ്വകലാശാല പരീക്ഷാഭവനിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തുകയായിരുന്നു. മാർച്ച് പ്രധാന കവാടത്തിൽ പൊലീസ് തടഞ്ഞു. ഇതിനെ തുടർന്ന് പരീക്ഷാ കൺട്രോളറുമായി വിദ്യാർഥികൾ ചർച്ച നടത്തി. ഉത്തരകടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷാ ചുമതലയിൽ നിന്ന് മാറ്റി നിർത്തും. നഷ്ടപ്പെട്ട പേപ്പറിന്‍റെ പുന:പരീക്ഷ എത്രയും പെട്ടെന്ന് നടത്തി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. ഉത്തര കടലാസുകള്‍ നഷ്ടപ്പെടാതിരിക്കാൻ സിവി ക്യാമ്പ് മാതൃകയിൽ മൂല്യം നിർണയം നടത്തും. മാത്രമല്ല പ്രൊഫൈൽ ടീച്ചർ ഐഡി നിർബന്ധമാക്കാനും ഇത്തരം വീഴ്ചകൾ അതിൽ രേഖപ്പെടുത്താനും ചർച്ചയിൽ തീരുമാനമായി. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന മാർച്ച് ജില്ലാ സെക്രട്ടറി കെ.എ സക്കീർ ഉദ്ഘാടനം ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.