മലപ്പുറം: അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഓണത്തിന് പൂക്കളമിടാൻ ഒരുക്കിയ പൂക്കൃഷിയിൽ വിജയവുമായി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്. കുറ്റിപ്പുറം പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായാണ് പൂക്കൃഷി ഇറക്കിയത്. രാങ്ങാട്ടൂര്‍ ഉമ്മര്‍ ഗുരുക്കളുടെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് കൃഷി ആരംഭിച്ചത്.
മഞ്ഞ ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലി കൃഷിയാണ് ചെയ്‌തത്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് കൃഷി ആരംഭിച്ചത്. വിളവെടുപ്പിന്‍റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഫസീന അഹമ്മദ് കുട്ടി നിർവഹിച്ചു.
സ്‌റ്റാഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സൺമാരായ റമീന,റിജിത കൃഷി ഓഫീസര്‍ വിനയന്‍ മെമ്പര്‍മാരായ ഫസല്‍ പൂക്കോയ തങ്ങള്‍, എംവി വേലായുധന്‍, അബൂബക്കര്‍, കെടി സിദ്ധിക്ക്, കോമള ടീച്ചര്‍, ജയ, ചിത്ര, ചെയര്‍പേര്‍സൺ ഷാഹിത ഉമ്മര്‍, ഗുരുക്കള്‍ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു