മലപ്പുറം: വിദ്യാര്‍ഥികളിൽ സംരഭകത്വ വികസനം ലക്ഷ്യം വെച്ച് മങ്കട ഗവ: ആർട് കോളജിൽ ഇ.ഡി ഭക്ഷ്യമേള 2019 നടന്നു. പതിനഞ്ചോളം സ്റ്റാളുകളൊരുക്കിയ ഭക്ഷ്യമേളയില്‍ നൂറിലധികം വിദ്യാര്‍ഥികൾ പങ്കെടുത്തു.
ഓരോ വിദ്യാര്‍ഥിയും വീട്ടിൽ തയ്യാറാക്കിയ വിഭവങ്ങളുമായാണ് മേളയിൽ പങ്കാളികളായത്. ക്ലബ് കോര്‍ഡിനേറ്ററും മാനേജ്മെന്‍റ് സ്റ്റഡീസ് മേധാവിയുമായ ആര്‍.ബിന്ദു മേളയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു, അംജദ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.