ETV Bharat / state

മാനസയുടെ മരണം ദുഃഖിതനാക്കി; യുവാവ് ആത്മഹത്യ ചെയ്തു - മലപ്പുറം വാർത്ത

മാനസയുടെ മരണം തന്നെ ഏറെ ദുഃഖിതനാക്കി എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മരണപ്പെട്ട വിനീഷിന്‍റെ പക്കൽ നിന്നും കണ്ടെടുത്തു.

Manasa  Manasa death  man committed suicide  മാനസയുടെ മരണത്തിൽ ദുഃഖിതനായ യുവാവ് ആത്മഹത്യ ചെയ്തു  യുവാവ് ആത്മഹത്യ ചെയ്തു  ആത്മഹത്യ ചെയ്തു  മാനസ  മലപ്പുറം വാർത്ത  malappuram news
മാനസയുടെ മരണം ദുഃഖിതനാക്കി; യുവാവ് ആത്മഹത്യ ചെയ്തു
author img

By

Published : Aug 1, 2021, 8:55 PM IST

മലപ്പുറം: മാനസയുടെ മരണത്തിൽ ദുഃഖിതനായെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വെച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു. മനക്കൽകുന്ന് പരേതനായ പടിഞ്ഞാറ്റതിൽ കോരൻകുട്ടിയുടെ മകൻ വിനീഷ് (33) ആണ് തൂങ്ങിമരിച്ചത്. ഞായറാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. തന്‍റെ മരണത്തിന് ആർക്കും പങ്കില്ലെന്നും മാനസയുടെ മരണം തന്നെ ഏറെ ദുഃഖിതനാക്കി എന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.

Also Read: മാനസയ്ക്ക് നാടിന്‍റെ യാത്രാമൊഴി ; രാഖിലിന്‍റെ മൃതദേഹവും സംസ്‌കരിച്ചു

വിനീഷ് മാതാവിനൊപ്പം തനിച്ച് താമസിച്ച് വരികയായിരുന്നു. സംഭവസമയത്ത് വിനീഷ് വീട്ടിൽ ഒറ്റക്കായിരുന്നു. അടുക്കള ഭാഗത്ത് വിനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.