ETV Bharat / state

മലപ്പുറത്ത് നാലു കിലോ  കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍

വിദേശത്ത് നിന്നെത്തുന്ന ഇത്തരം വ്യക്തികളെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്ന മയക്കുമരുന്ന് മാഫിയയെ പൊലീസ് നിരീക്ഷിച്ചു വരുന്നു.

author img

By

Published : Mar 7, 2021, 2:16 PM IST

മഞ്ചേരിയില്‍ നാലു കിലോ  കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍  man arrested with 4 kg cannabis in Malappuram  മലപ്പുറം  മഞ്ചേരി  പാലക്കാട്  manjeri  malappuram  palakkad  smuggling
man arrested with 4 kg cannabis in Malappuram

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ നാലു കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍. പാലക്കാട് പെരിങ്ങന്നൂര്‍ കുണ്ടുപറമ്പില്‍ മുസമ്മിലി(27)നെയാണ് ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും മഞ്ചേരി പോലീസും ചേര്‍ന്നു പിടികൂടിയത്. ഇയാൾ മഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിലേക്കു വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. മഞ്ചേരിയ്ക്കടുത്ത് ആനക്കയത്തു വച്ച് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ അടക്കം പിടികൂടുകയായിരുന്നു. വിദേശത്തു നിന്നു മാസങ്ങള്‍ക്കു മുമ്പു നാട്ടിലെത്തിയ ഇയാള്‍ വന്‍ ലാഭം ലഭിച്ചതോടെ മയക്കുമരുന്ന് വിപണനത്തിലേക്കു തിരിയുകയായിരുന്നു. ഇയാളുള്‍പ്പെട്ട ലഹരിക്കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള അന്വേഷണം നടന്നുവരികയാണ്.

രണ്ടാഴ്ച മുമ്പ് പത്തു കിലോ കഞ്ചാവുമായി കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ പിടികൂടിയിരുന്നു. പാലക്കാട് കൊപ്പം സ്വദേശിയായ ഇയാളില്‍ നിന്നാണ് പാലക്കാട് കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിലേക്കു മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്. ആന്ധ്രയില്‍ കിലോക്ക് 800-1000 രൂപയോളം വിലവരുന്ന കഞ്ചാവ് നാട്ടിലെത്തിയാല്‍ 40,000 രൂപക്കാണ് വില്‍പന നടത്തുന്നത്. വന്‍ ലാഭം ലഭിക്കുമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വിദേശത്തു നിന്നെത്തുന്ന ആളുകളെ ഈ മേഖലയിലേക്കു കൊണ്ടുവരാന്‍ മയക്കുമരുന്ന് മാഫിയ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. 80കിലോയോളം കഞ്ചാവാണ് രണ്ടു മാസത്തിനിടെ മലപ്പുറം ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് മലപ്പുറം ജില്ലയില്‍ നിന്നു പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത്ദാസിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്‌പി പി.പി ഷംസ്, മലപ്പുറം ഡിവൈഎസ്‌പി സുദര്‍ശന്‍, മഞ്ചേരി ഇന്‍സ്‌പെക്‌‌ടര്‍ കെ.പി അഭിലാഷ്, എസ്‌ഐ സുബിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണന്‍ മാരാത്ത്, പി.സഞ്ജീവ് എന്നിവരാണ് കഞ്ചാവ് കടത്തു പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.