മലപ്പുറം: ജില്ലയിൽ മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍. കണ്ണമംഗലം ചെങ്ങാനി സ്വദേശി കൂളിപ്പറമ്പിൽ അബ്‌ദുൽ ലത്തീഫാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 8.100 കിലോഗ്രാം കഞ്ചാവ്, 4.95 ഗ്രാം എംഡിഎംഎ, 0.05 ഗ്രാം എല്‍എസ്‌ഡി എന്നിവ പിടിച്ചെടുത്തു.
Also Read: മലപ്പുറത്ത് 17 ലിറ്റർ കർണാടക മദ്യവുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയും സംഘവും കണ്ണമംഗലത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്‍റലിജന്‍സ് ബ്യൂറോയും മലപ്പുറംഡെപ്യൂട്ടി കമ്മീഷണര്‍ സ്‌ക്വാഡും പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.