മലപ്പുറം: യുവതിയെ ലോഡ്‌ജില്‍ വെച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്‌ത് പ്രചരിപ്പിച്ചു എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് കുറ്റിപ്പുറത്തുള്ള ലോഡ്‌ജില്‍ കൊണ്ട് പോയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയടെ പരാതിപ്രകാരം പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശിയായ 24 വയസുകാരനായ സുമീര്‍ ആണ് പെരുമ്പടപ്പ് പൊലീസിന്‍റെ പിടിയിലായത്. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read: ഓപ്പറേഷന്‍ പി- ഹണ്ട്; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയിൽ