മലപ്പുറം: എടവണ്ണ അമ്പായത്തിങ്ങൽ സക്കീർ ഹുസൈനിനെയാണ് (44) വീടിനോട് ചേർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനകൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചൊവാഴ്‌ച പുലർച്ചെയാണ് സക്കീർ ഹുസൈന്‍റെ അനിയൻ അസ്‌കർ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എഎസ്‌പി എം ഹേമലത ഐപിഎസിന്‍റെ നേതൃത്വത്തിൽ പൊലീസും, ഡോ. ത്വയ്ബയുടെ നേതൃത്വത്തിൽ സയന്‍റിഫിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്‍റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് വീണതാവാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് പരിശോധനക്കും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും.
എടവണ്ണയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വീടിന്‍റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് വീണതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.