മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗിബാധിതരുടെ എണ്ണം ആദ്യമായി 500 കടന്നു. 534 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 483 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ ഇനിയും വിട്ടുവീഴ്ച അരുതെന്നതിനുള്ള ഓര്‍മപ്പെടുത്തലായി ഇതിനെ കാണണമെന്നും തുടര്‍ന്നും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നാം ഓരോരുത്തരും ശ്രമിക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. ഇന്ന് രോഗം ബാധിച്ചവരില്‍ 34 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 329 പേരുള്‍പ്പടെ ഇതുവരെ 11,367 പേരാണ് വിദഗ്‌ദ ചികിത്സക്ക് ശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.
33,884 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,447 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 461 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 1,918 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്‍ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,43,573 സാമ്പിളുകളില്‍ 2,743 സാമ്പിളുകളുടെ ഫലങ്ങള്‍ ലഭിക്കാനുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന അറിയിച്ചു.
മലപ്പുറത്ത് 534 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മലപ്പുറത്ത് 534 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
483 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.