ETV Bharat / state

മലപ്പുറത്ത് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക് - news lorry accident news

ഊർക്കടവ് ചിറ്റാലികുന്നിലാണ് അപകടം നടന്നത്. ലോറി ഡ്രൈവർ പുതിയേടത്ത് പറമ്പ് മൊടച്ചിപറമ്പത്ത് അഷ്റഫാണ് മരിച്ചത്

ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു  മലപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു  മലപ്പുറത്ത് വാഹനാപകടം വാർത്ത  ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു  lorry accident news malappuram  malappuram lorry accident news  news lorry accident news  lorry driver died in accident malappuram
മലപ്പുറത്ത് ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
author img

By

Published : May 7, 2021, 12:09 PM IST

മലപ്പുറം: ഊർക്കടവ് ചിറ്റാലികുന്നിൽ ചെങ്കല്ല് കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ പുതിയേടത്ത് പറമ്പ് മൊടച്ചിപറമ്പത്ത് അഷ്റഫാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ചെങ്കല്ല് ലോറിയും ബൈക്കും മറ്റൊരു ലോറിയിൽ തട്ടി 20 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. മറ്റൊരു ലോറിയിൽ തട്ടി 20 അടി താഴ്‌ചയിലേക്ക് സ്‌കൂട്ടർ അടക്കം മറിയുകയായിരുന്നു.

ലോറിയിലുണ്ടായിരുന്ന സുഹൈൽ, വീരാൻ കുട്ടി എന്നിവർക്കും ബൈക്കിൽ സഞ്ചരിച്ച മുണ്ടുമുഴി സ്വദേശി അബ്ദുസമദിനുമാണ് പരിക്കേറ്റത്. നാല് പേരും ലോറിയിൽ കുടുങ്ങിക്കിടന്ന അവസ്ഥയിലായിരുന്നു. ഓടിയെത്തിയ നാട്ടുകാർ രണ്ട് ജെസിബി വരുത്തി മൂന്ന് പേരെ രക്ഷപ്പെടുത്തി.

വാഴക്കാട് പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ലോറിക്കുള്ളിൽ കുടുങ്ങിയ അവസ്ഥയിലായിരുന്ന ഡ്രൈവറെ മുക്കത്ത് നിന്ന് ഫയർഫോഴ്‌സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനം മുറിച്ചാണ് പുറത്തെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.